മഴയെ ശക്തിപ്പെടുത്തിയ ന്യൂനമര്‍ദപാത്തിയും ന്യൂനമര്‍ദവും ഇല്ലാതായി

മഴയെ ശക്തിപ്പെടുത്തിയ ന്യൂനമര്‍ദപാത്തിയും ന്യൂനമര്‍ദവും ഇല്ലാതായി കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ കനത്ത മഴയ്ക്കു കാരണമായിരുന്ന ന്യൂനമര്‍ദവും കേരള തീരത്തെ ന്യൂനമര്‍ദ പാത്തിയും ദുര്‍ബലമായി. തെക്കന്‍ തമിഴ്‌നാടിനു മുകളിലെ ചക്രവാതച്ചുഴിയും…

മഴയെ ശക്തിപ്പെടുത്തിയ ന്യൂനമര്‍ദപാത്തിയും ന്യൂനമര്‍ദവും ഇല്ലാതായി കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ കനത്ത മഴയ്ക്കു കാരണമായിരുന്ന ന്യൂനമര്‍ദവും കേരള തീരത്തെ ന്യൂനമര്‍ദ പാത്തിയും ദുര്‍ബലമായി. തെക്കന്‍ തമിഴ്‌നാടിനു മുകളിലെ ചക്രവാതച്ചുഴിയും ദുര്‍ബലമാകുന്നതോടെ കേരളത്തില്‍ മഴ ഒഴിയും.

ഇന്നാണ് തെക്കന്‍ തീരദേശ തമിഴ്‌നാടിനു മുകളില്‍ വടക്കന്‍ തമിഴ്‌നാട് തീരത്തോടു ചേര്‍ന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടത്. സമുദ്ര നിരപ്പില്‍ നിന്ന് 5.8 കി.മി ഉയരത്തിലാണ് ഈ സിസ്റ്റം നിലകൊള്ളുന്നത്.

സിസ്റ്റങ്ങൾ ദുർബലമായ ശേഷവും കാലവർഷക്കാറ്റ് കേരളത്തിലൂടെ ശക്തമായി കടന്നുപോകുന്നു - Image: Windy നേരത്തെ തെക്കന്‍ ഗുജറാത്ത് മുതല്‍ വടക്കന്‍ കേരള തീരം വരെയായിരുന്നു ന്യൂനമര്‍ദപാത്തിയുണ്ടായിരുന്നത്. ഇത് ഇന്ന് രാവിലെ തന്നെ ദുര്‍ബലമായിരുന്നു.

രാത്രിയോടെ പൂര്‍ണമായി ഇല്ലാതായി. അതോടൊപ്പം ഗുജറാത്തിനു മുകളിലായി നിലകൊണ്ട ന്യൂനമര്‍ദവും ഇല്ലാതായി.

വടക്കുകിഴക്കന്‍ രാജസ്ഥാനു മുകളില്‍ ഇപ്പോള്‍ ഇത് ചക്രവാതച്ചുഴിയായി മാറിയിട്ടുണ്ട്. കേരളത്തില്‍ മഴ ശക്തിപ്പെടുത്താന്‍ തമിഴ്‌നാടിനു മുകളിലെ ചക്രവാതച്ചുഴിയല്ലാതെ മറ്റു സിസ്റ്റങ്ങളൊന്നും ഇല്ലാത്ത സാഹചര്യമാണ്.

ഇതു നിലവിലെ മഴയുടെ ശക്തി കുറയാന്‍ ഇടയാക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. English Summary : Rain to Subside in Kerala as Weather Systems Weaken.

The heavy rainfall in Kerala is set to recede as the major weather systems responsible for the downpour have significantly dissipated

Comments (0)