Kerala Weather 02/09/26: മഴ ഇന്നു മുതൽ കുറയും
Kerala Weather 02/09/26: മഴ ഇന്നു മുതൽ കുറയും കേരളത്തിൽ ശക്തമായി ലഭിച്ചിരുന്ന മഴ ഇന്ന് മുതൽ കുറയും. ഇന്ന് 11 മണിയോടെ മഴയുടെ അളവിൽ ഗണ്യമായ കുറവ് വരുമെന്നാണ് Weather ൻ്റെ പ്രവചനം.രാവിലെ 9 മണി ഉള്ള ഉപഗ്രഹ, റഡാർ നിരീക്ഷണത്തിൽ വിവിധ…
Kerala Weather 02/09/26: മഴ ഇന്നു മുതൽ കുറയും കേരളത്തിൽ ശക്തമായി ലഭിച്ചിരുന്ന മഴ ഇന്ന് മുതൽ കുറയും. ഇന്ന് 11 മണിയോടെ മഴയുടെ അളവിൽ ഗണ്യമായ കുറവ് വരുമെന്നാണ് Weather ൻ്റെ പ്രവചനം.
രാവിലെ 9 മണി ഉള്ള ഉപഗ്രഹ, റഡാർ നിരീക്ഷണത്തിൽ വിവിധ പ്രദേശങ്ങളിൽ മഴ കുറഞ്ഞിട്ടുണ്ട്. എന്നാൽ ഇടത്തരം മഴയും ഒറ്റപ്പെട്ട ശക്തമായ മഴയും തുടരും.
വടക്കൻ കേരളത്തിൽ മേഘാവൃതമായ അന്തരീക്ഷമാണ്. ചില ഇടങ്ങളിൽ ഒറ്റപ്പെട്ട മഴ പെയ്യുന്നു.
ഇന്ന് പുലർച്ചെ മുതൽ ചെയ്തിരുന്ന ശക്തമായ മഴ രാവിലെയോടെ കുറഞ്ഞു. ദീർഘമായ ഇടവേളകൾ ലഭിക്കുന്നത് ആശ്വാസമാണ്.
ഉച്ചയ്ക്ക് 11 ന് കാറ്റിൻ്റെ ഗതിയിൽ മാറ്റം ഉള്ളതിനാൽ കൂടുതൽ മേഘങ്ങൾ കരയിൽ കയറുന്നത് തടസ്സപ്പെടും. കേരളതീരം മുതൽ ഗുജറാത്ത് വരെ നീണ്ടു നിൽക്കുന്ന ന്യൂനമർദ്ദ പാത്തിയും കടുത്ത മണിക്കൂറുകളിൽ ദുർബലമാക്കാൻ സാധ്യത.
ഇതോടെ തുടർച്ചയായ മഴ കുറയും.
Comments (0)