Live Update I Wayanad Landslide : വയനാട്ടിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ, രണ്ട് തൊഴിലാളികൾ മരിച്ചു, നിരവധിപേർ കുടുങ്ങി കിടക്കുന്നു

Live Update I Wayanad Landslide : വയനാട്ടിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ, രണ്ട് തൊഴിലാളികൾ മരിച്ചു, നിരവധിപേർ കുടുങ്ങി കിടക്കുന്നു വയനാട് തുരങ്കപാത പദ്ധതി പ്രദേശത്ത് ശക്തമായ മണ്ണിടിച്ചിൽ. നിരവധിപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക

Live Update I Wayanad Landslide : വയനാട്ടിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ, രണ്ട് തൊഴിലാളികൾ മരിച്ചു, നിരവധിപേർ കുടുങ്ങി കിടക്കുന്നു വയനാട് തുരങ്കപാത പദ്ധതി പ്രദേശത്ത് ശക്തമായ മണ്ണിടിച്ചിൽ. നിരവധിപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.

രണ്ട് തൊഴിലാളികൾ മരിച്ചു. മണ്ണിനടിയിൽപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്താൻ നടത്തിയ ശ്രമത്തിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

സംഭവത്തെ തുടർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. തുരങ്കപാതയുടെ (Tunnel) ആരംഭ ഭാഗത്തുള്ള കോൺക്രീറ്റ് സംരക്ഷണ ഭിത്തി (Concrete Retaining Wall) പൂർണമായും തകർന്നു.

നിർമ്മാണ തൊഴിലാളികളായ മൂന്നുപേരെ മണ്ണിനടിയിൽ നിന്നും രക്ഷപ്പെടുത്തി. മേപ്പാടിയിൽ മണ്ണിടിച്ചിൽ: ലോറി വരെ ഒലിച്ചു പോയി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.

മഴയുടെ തീവ്രത കാരണം പ്രദേശത്തെ ജലനിരപ്പ് ഗണ്യമായി ഉയരുകയും വിവിധ ഭാഗങ്ങളിൽ ആശങ്കാജനകമായ സാഹചര്യം രൂപപ്പെടുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ശക്തമായ മഴയും വെള്ളത്തിന്റെ കുത്തൊഴുക്കുമാണ് ഭിത്തി തകരാൻ കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

പ്രദേശത്ത് വ൯ മണ്ണിടിച്ചിൽ ഉണ്ടായി. നിരവധി പേർ കുടുങ്ങി കിടക്കുന്നു.

മണ്ണ് അപകടകരമായ വിധം അടുത്ത മഴ മുമ്പ് നീക്കണം എന്ന് കോൺട്രാക്ടിംഗ് കമ്പനിക് വയനാട് കളക്ടറേറ്റിൽ നിന്നും DDMA യിൽ നിന്നും കർശന നിർദേശം കഴിഞ്ഞ മാസം 20 ന് കൊടുത്തിരുന്നതാണ്..... പ്രകൃതി ദുരന്തമല്ല.....

അശാസ്ത്രീയമായി വർക്ക് സൈറ്റ് കൈകാര്യം ചെയ്തതിലുണ്ടായ അപകടമാണ് വയനാട് കള്ളാടി മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിൽ. തുരങ്കപാത നിർമ്മാണ മേഖലയിലാണ് സംഭവം.നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി സംശയം.

എളംമ്പേരി മേഖലയിൽ തീവ്ര മഴ ( 22.1 സെ.മി) റിപ്പോർട്ട് ചെയ്തു. 07/07/26 12 pm.

pic.twitter.com/PWLfGUpSvh Weather Ⓜ️ (@weather) July 7, 2026 24 മണിക്കൂറിൽ 265 മില്ലിമീറ്റർ മഴ (Rainfall) കഴിഞ്ഞ 24 മണിക്കൂറിനിടെ പദ്ധതി പ്രദേശത്ത് 265 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭിച്ച ഈ കനത്ത മഴ പ്രദേശത്തെ നീരൊഴുക്ക് ശക്തമാക്കുകയും മലഞ്ചെരിവുകളിലും പുഴയോരങ്ങളിലും ജാഗ്രത വർധിപ്പിക്കുകയും ചെയ്തു.

ചൂരൽമല പുഴയിൽ ഒഴുക്ക് ശക്തമായി (Water Flow) മഴ തുടരുന്നതിനിടെ ചൂരൽമല പുഴയിലെ ജലനിരപ്പും ഒഴുക്കും ഗണ്യമായി വർധിച്ചു. ശക്തമായ ഒഴുക്ക് മൂലം പുഴയോര പ്രദേശങ്ങളിൽ അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.

മഴ തുടർന്നാൽ ഒഴുക്ക് ഇനിയും വർധിക്കാനിടയുണ്ടെന്ന ആശങ്കയും നിലനിൽക്കുന്നു. സ്ഥിതിഗതികൾ വിലയിരുത്തുന്നു സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയാണ്.

മഴയുടെ സാഹചര്യവും ഘടനാപരമായ സുരക്ഷയും പരിശോധിച്ച ശേഷമേ തുടർനടപടികൾ സ്വീകരിക്കൂ. പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ അധികൃതർ ജാഗ്രത പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

English Summary : A key concrete retaining wall at the entrance of the Wayanad Tunnel Road project collapsed following relentless, heavy rainfall in the region. The area recorded a massive 265 mm of rain within 24 hours, causing the Chooralmala river to overflow and triggered severe water currents.

Tags: #wayanad

Comments (0)