കള്ളാടി ദുരന്തം: രക്ഷാപ്രവര്‍ത്തകരെ ആദരിച്ച് ജില്ല ദുരന്ത നിവാരണ അതോറിറ്റി
കള്ളാടി ദുരന്തം: രക്ഷാപ്രവര്‍ത്തകരെ ആദരിച്ച് ജില്ല ദുരന്ത നിവാരണ അതോറിറ്റി ആനക്കാംപൊയില്‍ - കള്ളാടി തുരങ്കപാതയുടെ വയനാട് കള്ളാടിയിലിലുണ്ടായ പദ്ധതി പ്രദേശത്തെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ജീവന്‍ പണയംവച്ചും രക്ഷാപ്രവര്‍ത്തനത്തില്‍…
കള്ളാടി ദുരന്തം: രക്ഷാപ്രവര്‍ത്തകരെ ആദരിച്ച് ജില്ല ദുരന്ത നിവാരണ അതോറിറ്റി ആനക്കാംപൊയില്‍ - കള്ളാടി തുരങ്കപാതയുടെ വയനാട് കള്ളാടിയിലിലുണ്ടായ പദ്ധതി പ്രദേശത്തെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ജീവന്‍ പണയംവച്ചും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരെ വയനാട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി (DDMA) ആദരിച്ചു. പ്രിയങ്ക ഗാന്ധി എം.പി ഉദ്ഘാടനം ചെയ്തു.
ധൈര്യത്തോടെ സഹജീവികളുടെ ജീവന്‍ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയവരുടെ സേവന മനോഭാവത്തെ അഭിനന്ദിക്കുന്നതായും മരിച്ചവര്‍ക്കു പ്രണാമം അര്‍പ്പിക്കുന്നതായും പ്രിയങ്കാ ഗാന്ധി പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയ്ക്ക് പ്രിയങ്ക ഗാന്ധി എം.പി മെമൻ്റോ നൽകുന്നു - Photo : Special Arrangment വിവിധ സേനാവിഭാഗങ്ങള്‍, മത, രാഷ്ട്രീയ, സാമൂഹിക സംഘടനകളുടെ സന്നദ്ധ പ്രവര്‍ത്തകര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, മാധ്യമ സ്ഥാപനങ്ങള്‍, ജേണലിസ്റ്റുകള്‍ എന്നിവരെയും ആദരിച്ചു.
പ്രിയങ്ക ഗാന്ധി മൊമന്റോയും പ്രശംസാപത്രവും കൈമാറി. കേരള പൊലിസിന് പ്രിയങ്ക ഗാന്ധി എം.പി മെമൻ്റോ നൽകുന്നു - Photo : Special Arrangment ചടങ്ങില്‍ റവന്യൂ മന്ത്രി എ.പി അനില്‍കുമാര്‍, കൃഷി മന്ത്രി അഡ്വ.
ടി.സിദ്ദിഖ്, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, വൈസ് പ്രസിഡന്റ് ടി. ഹംസ, ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ, എ.ഡി.എം കെ.
അജീഷ്, സബ് കലക്ടര്‍ അതുല്‍ സാഗര്‍, ജില്ലാ പൊലിസ് മേധാവി എസ്. ദേവമനോഹര്‍ സംസാരിച്ചു.
English Summary : District Disaster Management Authority Honors Rescuers of the Kalladi Disaster. The Wayanad District Disaster Management Authority (DDMA) held a ceremony to honor the brave individuals and organizations who risked their lives in rescue operations following the landslide disaster at the Anakkampoil–Kalladi tunnel project site in Kalladi, Wayanad
Comments (0)