പാളയത്ത് വീടിനുള്ളിൽ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം
കോഴിക്കോട്: കോഴിക്കോട് പാളയത്ത് വീടിനുള്ളിൽ ചോരയിൽ കുളിച്ച നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാളയം പുതിയ കോവിലകം പറമ്പ് നഗർ സ്വദേശി ബിജുവാണ് മരിച്ചത്.സാധാരണ ബിജു കിടന്നുറങ്ങാറുള്ള മുറിയിലാണ് മൃതദേഹം കണ്ടത്. പുലർച്ചെ 3 മണിയോടെ പാൽ…

കോഴിക്കോട്: കോഴിക്കോട് പാളയത്ത് വീടിനുള്ളിൽ ചോരയിൽ കുളിച്ച നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാളയം പുതിയ കോവിലകം പറമ്പ് നഗർ സ്വദേശി ബിജുവാണ് മരിച്ചത്.സാധാരണ ബിജു കിടന്നുറങ്ങാറുള്ള മുറിയിലാണ് മൃതദേഹം കണ്ടത്.
പുലർച്ചെ 3 മണിയോടെ പാൽ കറക്കാൻ ബിജുവിനെ വിളിക്കാൻ പോയ അമ്മയാണ് ആദ്യം മൃതദേഹം കണ്ടത്. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ബിജുവിന്റെ കഴുത്തിൽ ഉൾപ്പെടെ വെട്ടേറ്റ പാടുകളുണ്ടായിരുന്നു. തറയിൽ രക്തം തളംകെട്ടി കിടക്കുന്നതായും കണ്ടു.
സംഭവം അറിഞ്ഞയുടൻ കോഴിക്കോട് ടൗൺ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിസരത്ത് ലഹരി സംഘങ്ങൾ സജീവമാണെന്നും അവരെയാണ് സംശയിക്കുന്നതെന്നും ബിജുവിന്റെ അമ്മ പൊലീസിന് മൊഴി നൽകി.
കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. കൊലപാതകത്തിന്റെ കാരണവും പ്രതികളെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിനു സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. ബിജുവിന്റെ ഫോൺ കോൾ, സുഹൃദ് ബന്ധങ്ങൾ എന്നിവയും പൊലീസ് പരിശോധിക്കും.നാട്ടുകാർക്ക് ആശങ്കയുണ്ടാക്കിയ സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Comments (0)