കെപിസിസി ആസ്ഥാനത്തേക്കുള്ള ബിജെപി മാർച്ചിൽ സംഘർഷം. ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
കെപിസിസി ആസ്ഥാനത്തേക്കുള്ള ബിജെപി മാർച്ചിൽ സംഘർഷം. ജലപീരങ്കി പ്രയോഗിച്ച് പൊലീസ്. വെള്ളയമ്പലത്തിനും- ഇന്ദിരാ ഭവനും നടുവിൽ ബാരിക്കേട് ഉപയോഗിച്ച് പ്രവർത്തകരെ തടഞ്ഞു. ഡൽഹിയിൽ കലാപം അഴിച്ചുവിടാൻ നീക്കമെന്ന് എംഎൽഎ വി. മുരളീധരൻ പറഞ്ഞു.…
കെപിസിസി ആസ്ഥാനത്തേക്കുള്ള ബിജെപി മാർച്ചിൽ സംഘർഷം. ജലപീരങ്കി പ്രയോഗിച്ച് പൊലീസ്. വെള്ളയമ്പലത്തിനും- ഇന്ദിരാ ഭവനും നടുവിൽ ബാരിക്കേട് ഉപയോഗിച്ച് പ്രവർത്തകരെ തടഞ്ഞു. ഡൽഹിയിൽ കലാപം അഴിച്ചുവിടാൻ നീക്കമെന്ന് എംഎൽഎ വി. മുരളീധരൻ പറഞ്ഞു. പരീക്ഷാക്രമക്കേടിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിച്ചതാണ്. പ്രസംഗം തുടരുമ്പോഴും പ്രവർത്തകർ ഒരു വശത്ത് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുന്നുണ്ടെന്നും വി. മുരളീധരൻ പറഞ്ഞു.
ഡൽഹിയിലെ കോൺഗ്രസ്സ് സമരം മോദി ഭരണത്തെ അട്ടിമറിക്കാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നാടിനെ രക്ഷിച്ച പ്രധാനമന്ത്രിയാണ് മോദി. സർക്കാർ കുറ്റക്കാർക്കെതിരെ നടപടി എടുക്കുന്നു. കുട്ടികളുടെ പേരിൽ കോണ്ഗ്രസ് മുതലെടുപ്പ് രാഷ്ട്രീയം നടത്തുന്നു. ജനാധിപത്യം വഴി പിന്തുണ കിട്ടില്ലെന്ന് കോൺഗ്രസിന് അറിയാം. അത് കൊണ്ട് ഗൂഢാലോചന നടത്തി ഭരണം പിടിക്കാൻ ശ്രമിക്കുന്നു. ജനാധിപത്യത്തെ അട്ടിമറിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
അതേസമയം രാജ്യതലസ്ഥാനത്തെ വിദ്യാർഥി പ്രക്ഷോഭത്തിനെതിരായ പൊലീസ് നടപടിയിൽ പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം നടന്നു. കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷ എംപിമാർ പാർലമെൻ്റിന് മുന്നിലെത്തിയത്. രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് എന്നിവർ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു. പൊലീസിനും കേന്ദ്ര സർക്കാരിനെതിരെ നേതാക്കൾ മുദ്രാവാക്യം വിളിച്ചു. വിദ്യാർഥികളുടെ ന്യായമായ അവകാശങ്ങളെ അടിച്ചമർത്തുന്നുവെന്നും പേപ്പർ ചോർച്ച വിഷയത്തിൽ സർക്കാർ മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ലോക് കല്യാൺ മാർഗിൽ നടത്തിയ പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയടക്കമുള്ള നിരവധി പ്രതിപക്ഷ നേതാക്കളെയും എംപിമാരെയും ഡൽഹി പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രിയങ്ക ഗാന്ധിയെ കാണാൻ സോണിയാ ഗാന്ധിയും എത്തിയിരുന്നു.
;
The post കെപിസിസി ആസ്ഥാനത്തേക്കുള്ള ബിജെപി മാർച്ചിൽ സംഘർഷം. ജലപീരങ്കി പ്രയോഗിച്ച് പൊലീസ് appeared first on.
Comments (0)