ജീവനക്കാരുടെ പിരിച്ചുവിടല്‍: ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി സിഐടിയു

പേരാമ്പ്ര: സിഐടിയു പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്.സമരം…


പേരാമ്പ്ര: സിഐടിയു പേരാമ്പ്ര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്.

സമരം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്.കെ. സജീഷ് ഉദ്ഘാടനം ചെയ്തു. കെ.പി. സജീഷ് അധ്യക്ഷത വഹിച്ചു. അന്നമ്മ ജോസഫ്, മനോജ് പരാണ്ടി, എന്‍.പി. ബാബു, ശശികുമാര്‍ പേരാമ്പ്ര തുടങ്ങിയവര്‍ സംസാരിച്ചു. കെ. സുനില്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ കെ.ജി. അനില്‍ നന്ദിയും പറഞ്ഞു. എന്‍.കെ. ലാല്‍, ഷീന, എന്‍.എം. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.


Comments (0)