എസ്.എസ്.എഫ് കോഴിക്കോട് നോർത്ത് ജില്ലാ സാഹിത്യോത്സവ് സമാപിച്ചു; നാദാപുരം ഡിവിഷൻ ജേതാക്കൾ
എസ്.എസ്.എഫ് കോഴിക്കോട് നോർത്ത് ജില്ലാ സാഹിത്യോത്സവ് സമാപിച്ചു; നാദാപുരം ഡിവിഷൻ ജേതാക്കൾ

പേരാമ്പ്ര: മുപ്പത്തിമൂന്നാമത് എസ്.എസ്.എഫ് കോഴിക്കോട് നോർത്ത് ജില്ലാ സാഹിത്യോത്സവ് സമാപിച്ചു. 817 പോയിന്റുകൾ നേടി നാദാപുരം ഡിവിഷൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 687 പോയിന്റുമായി പേരാമ്പ്ര ഡിവിഷൻ രണ്ടാം സ്ഥാനവും 560 പോയിന്റ് നേടി കൊയിലാണ്ടി ഡിവിഷൻ മൂന്നാം സ്ഥാനവും നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ കൊയിലാണ്ടി ഡിവിഷനിലെ അദാനും കുറ്റ്യാടി ഡിവിഷനിലെ ഇബ്നു സീനയും ‘വോകൽ ഓഫ് ദി ഫെസ്റ്റ്’ പട്ടം പങ്കിട്ടു. സീനിയർ വിഭാഗത്തിൽ നാദാപുരം ഡിവിഷനിലെ മുഹമ്മദ് ‘പെൻ ഓഫ് ദി ഫെസ്റ്റ്’ ആയി തിരഞ്ഞെടുക്കപ്പെട്ടു. കാമ്പസ് വിഭാഗത്തിൽ പേരാമ്പ്ര ഡിവിഷനിലെ അഹമ്മദ് കബീർ ‘സ്റ്റാർ ഓഫ് ദി ഫെസ്റ്റ്’ ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ സൽമ ‘പെൻ ഓഫ് ദി ഫെസ്റ്റ്’ പട്ടം നേടി.
സമാപന സംഗമം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. എസ്.പി.എച്ച് ജഅഫർ സ്വാദിഖ് തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു. സ്വാഗതസംഘം ചെയർമാൻ കോച്ചേരി കുഞ്ഞബ്ദുള്ള സഖാഫി അധ്യക്ഷത വഹിച്ചു. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സ്വാബിർ സഖാഫി നാദാപുരം അനുമോദന പ്രഭാഷണം നടത്തി.
സമസ്ത മുശാവറ അംഗം വി.പി.എം ഫൈസി വില്യാപള്ളി, സി.കെ റാഷിദ് ബുഖാരി ഇരിങ്ങണ്ണൂർ, ബഷീർ സഖാഫി കൈപ്രം, അബ്ദുൽ ജലീൽ മുസ്ലിയാർ ചിയ്യൂർ, അബ്ദുൽ കരീം ഹാജി മേമുണ്ട, സി.പി.എ അസീസ് തുടങ്ങിയവർ പങ്കെടുത്തു. ജില്ല സെക്രട്ടറി ഹംദാൻ അബ്ദുല്ല കുറ്റ്യാടി സ്വാഗതവും ജുനൈദ് സഖാഫി പേരാമ്പ്ര നന്ദിയും പറഞ്ഞു.
അടുത്ത വർഷത്തെ സാഹിത്യോത്സവിന് വേദിയാവുന്ന ആയഞ്ചേരി ഡിവിഷന് സ്വാഗതസംഘം ഭാരവാഹികൾ പതാക കൈമാറി.
Comments (0)