കേര കർഷക തൊഴിലാളികൾക്ക് ആദരം;

കേര കർഷക തൊഴിലാളികൾക്ക് ആദരം;

കർഷകദിനമായ ചിങ്ങം ഒന്നിനോടനുബന്ധിച്ച് കേര കർഷക തൊഴിലാളികളെ ആദരിച്ച് പാലേരി ചാലിൽ ട്രേഡേഴ്‌സ്. ചാലിൽ ട്രേഡേഴ്‌സിൽ സംഘടിപ്പിച്ച ചടങ്ങ് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുനന്ദ് ഉദ്ഘാടനം ചെയ്തു.

കേര കർഷക തൊഴിലാളികളായ കല്ലംപറമ്പിൽ അഷറഫ്, പുളിയത്ത് പത്മനാഭൻ, പാറേന്റെ മീത്തൽ ഉണ്ണികൃഷ്ണൻ, വലിയപറമ്പിൽ അരവിന്ദൻ എന്നിവരെ പൊന്നാട അണിയിച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു.

സി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ടി. രവീന്ദ്രൻ, കെ.എം. ശാലിനി, വ്യാപാരി വ്യവസായി പ്രതിനിധികളായ സി.എച്ച്. രാജീവൻ, ശ്രീനി മനത്താനത്ത്, ഇല്ലത്ത് മോഹനൻ, പി.സി. സുരേഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Comments (0)