വന്യജീവി ഭീതിയിൽ കുമ്മങ്കോട്; സാധാരണ ജീവിതം പോലും ബുദ്ധിമുട്ടിൽ

വന്യജീവി ഭീതിയിൽ കുമ്മങ്കോട്; കാട് വെട്ടിത്തെളിക്കാൻ സഹായം നൽകാമെന്ന് നാട്ടുകാർ

വന്യജീവി ഭീതിയിൽ കുമ്മങ്കോട്;  സാധാരണ ജീവിതം പോലും ബുദ്ധിമുട്ടിൽ

നാദാപുരം കുമ്മങ്കോട് മേഖലയിൽ പുലിയെന്ന്അ തോന്നിക്കുന്ന അജ്ഞാത വന്യജീവിയുടെ സാന്നിധ്യത്തെ തുടർന്നുള്ള ഭീതിയിൽ പ്രദേശവാസികളുടെ സാധാരണ ജീവിതം പോലും തടസ്സപ്പെട്ടിരിക്കുകയാണ്. പുലർച്ചെ പള്ളികളിൽ നമസ്കാരത്തിന് പോകാനും കുട്ടികൾക്ക് മദ്രസകളിലും സ്കൂളുകളിലും പോകാനും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് നാട്ടുകാർ പറയുന്നു.

പ്രദേശത്ത് ഏക്കറുകളോളം വ്യാപിച്ചുകിടക്കുന്ന കാട് പിടിച്ച പ്രദേശം വെട്ടിത്തെളിച്ച് വന്യജീവിയുടെ സാന്നിധ്യം പരിശോധിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

അജ്ഞാത വന്യജീവിയെ എത്രയും വേഗം കണ്ടെത്തി ജനങ്ങളുടെ ഭയം ഒഴിവാക്കണമെന്നും, പ്രദേശത്തെ ഏകദേശം നാല് ഏക്കറോളം വരുന്ന കാട് വെട്ടിത്തെളിച്ച് പരിശോധന നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. വിഷയത്തിൽ വനംവകുപ്പും പഞ്ചായത്തും അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

കാട് വെട്ടിത്തെളിക്കുന്നതിനാവശ്യമായ എല്ലാവിധ സഹായങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കോ വനംവകുപ്പിനോ നൽകാൻ നാട്ടുകാർ തയ്യാറാണെന്ന് പ്രതിഷേധ കൂട്ടായ്മയിൽ അറിയിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വന്യജീവിയെ കണ്ടെത്തുന്നതിനും പ്രദേശത്തെ ഭീതി ഒഴിവാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയഭേദമന്യേ നാട്ടുകാർ ഒത്തുചേർന്നാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.

അയൂബ് തീർച്ചിലോത്ത്, സി. എച്ച്. മോഹൻ, റഷീദ് ചിറയിൽ, ടി. ബാബു, ഫസൽ, മമ്മു ആഷി, ചിറയിൽ മഹമൂദ്, ഹാരിസ്, സിദ്ധിക്ക് എന്നിവർ സംസാരിച്ചു. നിരവധി നാട്ടുകാരും പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തു.

Comments (0)