ജനകീയ പങ്കാളിത്തത്തോടെ നിർമിച്ച വീടിന്റെ താക്കോൽ കൈമാറി

ചെറിയകുമ്പളം: നവറക്കോട്ട് ജാനുവിന് ജനകീയ പങ്കാളിത്തത്തോടെ നിർമിച്ച വീടിന്റെ താക്കോൽ കൈമാറി. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നസീമ വാഴയിൽ താക്കോൽദാനം നിർവഹിച്ചു.
നിർമാണ കമ്മിറ്റി ചെയർമാൻ കെ. എം. അഭിജിത്ത് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ താഹിറ സൽമാൻ, ഉബൈദ് വാഴയിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കമ്മിറ്റി ഭാരവാഹികളായ നസീർ ആനേരി, കെ. കെ. അശോകൻ, ഇബ്രാഹിം കൂരിമണ്ണിൽ, എ. കെ. സന്തോഷ്, മഹബൂബ് പി. കെ., വി. എം. അശോകൻ, വി. എം. നൗഫൽ, ബാലൻ എ. കെ., കെ. ടി. സുനിൽകുമാർ, അഫീഫ് കെ. പി. ആർ., മുഹമ്മദ് നവറക്കോട്ട്, ടി. കെ. ജമാൽ, ബഷീർ പി. എം., രജീഷ് കെ. കെ., എൻ. അബ്ദുറഹിമാൻ, അസീസ് നെല്ലിയോട്ട്, അബ്ദുല്ല സൽമാൻ ZA, റഫീഖ് ആനേരി, മജീദ് കാവിൽ, താനി നാസർ, ഷജിൽ ബിൻ ഹസ്സൻ, മക്കി ആലിക്കുട്ടി, നൗഷാദ് എം. എം., അനസ് ടി. പി., നവറക്കോട്ട് നാണു, നവറക്കോട്ട് കുഞ്ഞിരാമൻ, ഫൈസൽ കെ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Comments (0)