ചെറിയകുമ്പളം നവറക്കോട്ട് ജാനുവിന് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി
News Panchayat Donation Navarakkottu ചങ്ങരോത്ത്: ചെറിയകുമ്പളം നവറക്കോട്ട് ജാനുവിന് ജനകീയ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ വാഴയില്‍ നിര്‍വ്വഹിച്ചു. നിര്‍മ്മാണ കമ്മിറ്റി…
News Panchayat Donation Navarakkottu
ചങ്ങരോത്ത്: ചെറിയകുമ്പളം നവറക്കോട്ട് ജാനുവിന് ജനകീയ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീമ വാഴയില്‍ നിര്‍വ്വഹിച്ചു. നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ കെ.എം അഭിജിത്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
നാട്ടുകാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും കൂട്ടായ്മയിലാണ് ജാനുവിന് പുതിയ വീട് യാഥാര്‍ത്ഥ്യമായത്. ദുരിതത്തിലായിരുന്ന കുടുംബത്തിന് കൈത്താങ്ങായി വീട് കൈമാറുന്നതില്‍ നാട് ഒറ്റക്കെട്ടായി നിന്നതായി അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ താഹിറ സല്‍മാന്‍, ഉബൈദ് വാഴയില്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
കമ്മിറ്റി ഭാരവാഹികളായ നസീര്‍ ആനേരി, കെ.കെ അശോകന്‍, ഇബ്രാഹിം കൂരിമണ്ണില്‍, എ.കെ സന്തോഷ്, പി.കെ മഹബൂബ്, വി.എം അശോകന്‍, വി.എം നൗഫല്‍, എ.കെ ബാലന്‍, കെ.ടി സുനില്‍ കുമാര്‍, കെ.പി.ആര്‍ അഫീഫ്, മുഹമ്മദ് നവറക്കോട്ട്, ടി.കെ ജമാല്‍, പി.എം ബഷീര്‍, കെ.കെ രജീഷ്, എന്‍. അബ്ദുറഹിമാന്‍, അസീസ് നെല്ലിയോട്ട്, സെഡ്.എ അബ്ദുല്ല സല്‍മാന്‍, റഫീഖ് ആനേരി, മജീദ് കാവില്‍, താനി നാസര്‍, ഷജില്‍ ബിന്‍ ഹസ്സന്‍, മക്കി ആലിക്കുട്ടി, എം.എം നൗഷാദ്, ടി.പി അനസ്, നവറക്കോട്ട് നാണു, നവറക്കോട്ട് കുഞ്ഞിരാമന്‍, കെ ഫൈസല്‍ എന്നിവരും സംബന്ധിച്ചു.
News Panchayat Donation Navarakkottu
Comments (0)