തണൽ സ്നേഹക്കൂട്ടിലെ കുട്ടികൾക്ക് മലബാർ ഗോൾഡിന്റെ സ്‌നേഹോപകാരം കൈമാറി

-snehakootam-perambra-children Keywords / Tags (English only): Malabar Gold Diamonds Snehakootam Distribution പേരാമ്പ്ര: ഭിന്നശേഷി പെണ്‍കുട്ടികളുടെ പുനരധിവാസത്തിനും സംരക്ഷണത്തിനുമായി പ്രവര്‍ത്തിക്കുന്ന പന്തിരിക്കര തണല്‍ സ്‌നേഹക്കൂട്ടിലെ…


-snehakootam-perambra-children Keywords / Tags (English only): Malabar Gold Diamonds Snehakootam Distribution

പേരാമ്പ്ര: ഭിന്നശേഷി പെണ്‍കുട്ടികളുടെ പുനരധിവാസത്തിനും സംരക്ഷണത്തിനുമായി പ്രവര്‍ത്തിക്കുന്ന പന്തിരിക്കര തണല്‍ സ്‌നേഹക്കൂട്ടിലെ അന്തേവാസികള്‍ക്ക് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ സ്‌നേഹോപകാരം കൈമാറി.


സ്ഥാപനത്തിലെ കുട്ടികള്‍ക്കായി മലബാര്‍ ഗോള്‍ഡ് നല്‍കിയ കുടകളുടെ വിതരണം തണല്‍ സ്‌നേഹക്കൂട്ട് കേന്ദ്രത്തില്‍ വച്ച് നടന്നു. മഴക്കാലത്ത് കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്നതാണ് ഈ സമ്മാനം.സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തി മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് നടപ്പിലാക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കുടകള്‍ സമ്മാനിച്ചത്.

കുരുന്നുകളുടെ ക്ഷേമത്തിനും സന്തോഷത്തിനുമായി ഇത്തരം പിന്തുണകള്‍ നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മലബാര്‍ ഗോള്‍ഡ് പ്രതിനിധികള്‍ പറഞ്ഞു.മലബാര്‍ ഗോള്‍ഡ് പേരാമ്പ്ര ഷോറൂം ഹെഡ് റനീഷ് കെ.കെയില്‍ നിന്ന് തണല്‍ ചെയര്‍മാനും കുത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ തണ്ടോറ ഉമ്മര്‍ ഉപഹാരം ഏറ്റുവാങ്ങി.

ചടങ്ങില്‍ പി.സി ഷമീര്‍, കെ.കെ. അരുണ്‍, കെ.കെ. സൂപ്പി, തണല്‍ സ്‌നേഹക്കൂട്ട് ഭാരവാഹികള്‍, ജീവനക്കാര്‍, മലബാര്‍ ഗോള്‍ഡ് പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു. 

-snehakootam-perambra-children Keywords / Tags (English only): Malabar Gold Diamonds Snehakootam Distribution

Comments (0)