പേരാമ്പ്ര ടൗണില്‍ ട്രാഫിക് യൂണിറ്റും ബൈപ്പാസില്‍ സിഗ്‌നല്‍ ലൈറ്റും വേണം: മന്ത്രിക്ക് നിവേദനം നല്‍കി എംഎല്‍എ

Traffic Thahiliya MLA Bypass # Minister പേരാമ്പ്ര: പേരാമ്പ്ര ടൗണില്‍ പ്രത്യേക ട്രാഫിക് പൊലീസ് യൂണിറ്റ് അനുവദിക്കണമെന്നും പേരാമ്പ്ര ബൈപ്പാസില്‍ ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് പേരാമ്പ്ര എംഎല്‍എ അഡ്വ. ഫാത്തിമ…


Traffic Thahiliya MLA Bypass # Minister

പേരാമ്പ്ര: പേരാമ്പ്ര ടൗണില്‍ പ്രത്യേക ട്രാഫിക് പൊലീസ് യൂണിറ്റ് അനുവദിക്കണമെന്നും പേരാമ്പ്ര ബൈപ്പാസില്‍ ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് പേരാമ്പ്ര എംഎല്‍എ അഡ്വ. ഫാത്തിമ തഹ്ലിയ ആഭ്യന്തര-വിജിലന്‍സ്, കയര്‍ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി.

പേരാമ്പ്ര നിയോജകമണ്ഡലത്തിലെ പ്രധാന വാണിജ്യ-ഗതാഗത കേന്ദ്രങ്ങളായ പേരാമ്പ്ര ടൗണിലും പേരാമ്പ്ര ബൈപ്പാസിലും ഗതാഗതത്തിരക്കും അപകടങ്ങളും കൂടി വരുന്നുണ്ടെന്ന് നിവേദനത്തില്‍ പറയുന്നു. ഇത് പൊതുജനങ്ങളുടെ യാത്രാ സൗകര്യത്തെയും സമയത്തെയും പ്രതികൂലമായി ബാധിക്കുന്നു.

ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, മറ്റ് പൊതു സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളും സമീപ പ്രദേശങ്ങളില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ജനങ്ങളുടെ യാത്രകളും ഗതാഗതത്തിരക്ക് വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ട്.

ഇത് പരിഹരിക്കുന്നതിനായി പേരാമ്പ്ര ടൗണില്‍ പുതിയൊരു ട്രാഫിക് യൂണിറ്റ് അനുവദിക്കേണ്ടതുണ്ടെന്നും കൂടാതെ പേരാമ്പ്ര ബൈപ്പാസിലെ അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും നിയന്ത്രിക്കുന്നതിനായി ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ട് ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും നിവേദനത്തില്‍ പറയുന്നു.

മേല്‍ സാഹചര്യത്തില്‍, പേരാമ്പ്ര ടൗണില്‍ പുതിയൊരു ട്രാഫിക് യൂണിറ്റും പേരാമ്പ്ര ബൈപ്പാസില്‍ ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ട് ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ താത്പര്യപ്പെടുന്നു എന്ന് എംഎല്‍എ കത്തില്‍ ആവശ്യപ്പെട്ടു.




Traffic Thahiliya MLA Bypass # Minister

Comments (0)