പേരാമ്പ്ര ടൗണില്‍ യൂത്ത് കോണ്‍ഗ്രസ് - ഡിവൈഎഫ്‌ഐ സംഘര്‍ഷം; പൊലീസ് ഇടപെട്ട് സംഘര്‍ഷം ഒഴിവാക്കി

Town Congress Police പേരാമ്പ്ര: പേരാമ്പ്ര ടൗണില്‍ പ്രതിഷേധ പ്രകടനത്തിനിടെ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പൊലീസിന്റെ അവസരോചിതമായ ഇടപെടല്‍ വന്‍ സംഘര്‍ഷം ഒഴിവായി. ഇന്ന് വൈകിട്ട് 7 മണിയോടെയായിരുന്നു…

Town Congress Police

പേരാമ്പ്ര: പേരാമ്പ്ര ടൗണില്‍ പ്രതിഷേധ പ്രകടനത്തിനിടെ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പൊലീസിന്റെ അവസരോചിതമായ ഇടപെടല്‍ വന്‍ സംഘര്‍ഷം ഒഴിവായി. ഇന്ന് വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും പ്രകടനവുമായി മാര്‍ക്കറ്റ് പരിസരത്തേക്ക് എത്തിയപ്പോള്‍ മാര്‍ക്കറ്റ് പരിസരത്ത് സിപിഎംന്റെ കോടിയേരി അനുസ്മരണ പൊതുയോഗം നടക്കുന്ന സ്ഥലത്ത് നിന്ന് ഡിവൈഎഫ്ഐക്കാര്‍ റോഡിലേക്ക് ഇറങ്ങി നിന്നതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷമുണ്ടായത്.

ഇരു വിഭാഗവും തമ്മില്‍ കയ്യാങ്കളിയായി. പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ.അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഇടപെട്ടാണ് പ്രശ്നം ഒഴിവാക്കിയത്. അര മണിക്കൂറോളം ടൗണില്‍ ഗതാഗതം തടസ്സപ്പെട്ടു.



Town Congress Police

Comments (0)