ഡിഗ്നിറ്റി കോളേജിൽ നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് പരിപാടി

#: Dignity College Perambra Mukt Yuva Abhiyan Bharat Unit പേരാമ്പ്ര: ഡിഗ്‌നിറ്റി കോളേജില്‍ 'നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് - ദീപാവലി സ്‌നേഹ് മിലന്‍' പരിപാടി സംഘടിപ്പിച്ചു. ഭാരത സര്‍ക്കാരിന്റെ യുവജനകാര്യ കായിക മന്ത്രാലയത്തിന്റെയും 'മൈ…


#: Dignity College Perambra Mukt Yuva Abhiyan Bharat Unit

പേരാമ്പ്ര: ഡിഗ്‌നിറ്റി കോളേജില്‍ 'നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് - ദീപാവലി സ്‌നേഹ് മിലന്‍' പരിപാടി സംഘടിപ്പിച്ചു.

ഭാരത സര്‍ക്കാരിന്റെ യുവജനകാര്യ കായിക മന്ത്രാലയത്തിന്റെയും 'മൈ ഭാരത്' പ്ലാറ്റ്ഫോമിന്റെയും ആഭിമുഖ്യത്തില്‍, 100 ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന 'നശാ മുക്ത് യുവ അഭിയാന്‍' ക്യാമ്പയ്‌ന്റെ ഭാഗമായി ഡിഗ്‌നിറ്റി കോളേജ് ഓഫ് ആര്‍ട്‌സ് & സയന്‍സ് എന്‍എസ്എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയും 'നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് - ദീപാവലി സ്‌നേഹ് മിലന്‍' ആഘോഷവും സംഘടിപ്പിച്ചു.

പേരാമ്പ്ര പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഹരിദാസന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എം. മുഹമ്മദ് അസ്ലം ചടങ്ങിന് അധ്യക്ഷത വഹിച്ചു.

പ്രശസ്ത എഴുത്തുകാരന്‍ വിമീഷ് മണിയൂര്‍ മുഖ്യപ്രഭാഷണം നടത്തി.ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും യുവതലമുറയെ ലഹരിയില്‍ നിന്ന് അകറ്റി നിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാന്‍ ലഹരി മുക്തമായ യുവത്വം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

വൈസ് പ്രിന്‍സിപ്പല്‍ ടി.എം.അജ്‌നാസ്, പി.ടി. ഇബ്രാഹിം, പി.കെ മുസ്തഫ, അനുഷ ശങ്കര്‍, ഡോ. സജിന പാലന്റെവിട, വൃന്ദ, മാലശ്രീ കൃഷ്ണ, സി.കെ ആസിഫ്, തുടങ്ങിയവര്‍ സംസാരിച്ചു.

എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സി.കെ.ഷഹീദ് സ്വാഗതം പറഞ്ഞ ചടങ്ങിന് എന്‍എസ്എസ് വിദ്യാര്‍ത്ഥി പ്രതിനിധി രഗത് ഫാത്തിമ നന്ദിയും പറഞ്ഞു. ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണവും യുവജന പങ്കാളിത്തവും ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി വിദ്യാര്‍ത്ഥികളും അധ്യാപകരും സന്നിഹിതരായിരുന്നു.

#: Dignity College Perambra Mukt Yuva Abhiyan Bharat Unit

Comments (0)