പേരാമ്പ്രയില് കോളെജ് യൂണിയന് തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ സംഘര്ഷം; പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു
# Election Clash UDSF Clash Police College പേരാമ്പ്ര: കോളെജ് യൂണിയന് തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പേരാമ്പ്ര ടൗണില് വിദ്യാര്ത്ഥി സംഘടനകള് തമ്മില് വന് സംഘര്ഷം. പേരാമ്പ്ര സി.കെ.ജി കോളെജില് വിജയം നേടിയ എസ്.എഫ്.ഐ പ്രവര്ത്തകരും,…
# Election Clash UDSF Clash Police College
പേരാമ്പ്ര: കോളെജ് യൂണിയന് തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പേരാമ്പ്ര ടൗണില് വിദ്യാര്ത്ഥി സംഘടനകള് തമ്മില് വന് സംഘര്ഷം. പേരാമ്പ്ര സി.കെ.ജി കോളെജില് വിജയം നേടിയ എസ്.എഫ്.ഐ പ്രവര്ത്തകരും, മറ്റ് വിവിധ കോളെജുകളില് വിജയിച്ച യുഡിഎസ്എഫ് പ്രവര്ത്തകരും ഒരേസമയം ടൗണില് വിജയാഹ്ലാദ പ്രകടനം നടത്തിയതാണ് സംഘര്ഷത്തിന് കാരണമായത്.
യുഡിഎസ്എഫ് പ്രവര്ത്തകരുടെ പ്രകടനമാണ് ടൗണില് ആദ്യം ആരംഭിച്ചത്. അതെ സമയം സി.കെ.ജി കേളെജിലെ വിജയാഹ്ലാദ പ്രകടനം പേരാമ്പ്രയിലേക്ക് കടന്നു വരികയും തുടര്ന്ന് പൊലീസ് സംഘര്ഷ സാധ്യത കണക്കിലെടുത്ത് യുഡിഎസ്എഫ് പ്രവര്ത്തകരെ തടഞ്ഞു നിര്ത്തി.
ഈ സമയം ടൗണിലേക്ക് പ്രവേശിച്ച എസ്എഫ്ഐയുടെ പ്രകടനം ബസ് സ്റ്റാന്ഡില് സമാപിക്കുകയും തുടര്ന്ന് പൊതുയോഗം നടത്തുകയും അതിനു ശേഷം പിരിഞ്ഞു പോകാതെ ബസ് സ്റ്റാന്റില് തന്നെ നില്ക്കുകയും ചെയ്തു. എന്നാല്, ഇതിന് പിന്നാലെ യുഡിഎസ്എഫ് പ്രകടനം ബസ് സ്റ്റാന്റിലേക്ക് തിരിച്ചു വന്നപ്പോള് പൊലീസ് ദൂരെ വെച്ച് തടഞ്ഞിരുന്നു.
ഇത് ചോദ്യം ചെയ്തപ്പോള് അല്പം കഴിഞ്ഞ് പ്രകടനം നടത്താന് അനുവദിക്കുകയും പ്രകടനം ബസ് സ്റ്റാന്ഡിലേക്ക് കടന്നുവന്നതോടെ ഇരുവിഭാഗവും തമ്മില് സംഘര്ഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു.
തുടര്ന്ന് ഇരുവിഭാഗം പ്രവര്ത്തകരും ബസ് സ്റ്റാന്റില് വെച്ച് പരസ്പരം ഏറ്റുമുട്ടി. രംഗം വഷളായതോടെ പൊലീസ് പലതവണ ലാത്തിവീശിയെങ്കിലും വിദ്യാര്ത്ഥികള് പിരിഞ്ഞുപോകാന് തയ്യാറായില്ല. ടൗണില് ഏറെ നേരം സംഘര്ഷാവസ്ഥ തുടര്ന്നതോടെ പൊലീസ് 2 തവണ ബസ് സ്റ്റാന്റില് ഗ്രനേഡ് പ്രയോഗിച്ച് വിദ്യാര്ത്ഥികളെ തുരത്തുകയായിരുന്നു.
ഗ്രനേഡ് പ്രയോഗത്തെ തുടര്ന്ന് ചിതറിയോടിയ പ്രവര്ത്തകര് റോഡിന്റെ വിവിധ ഭാഗങ്ങളില് സംഘടിച്ച് വീണ്ടും മുദ്രാവാക്യ വിളികളുമായി രംഗത്തെത്തി. ഒടുവില് പൊലീസും ഇരുവിഭാഗത്തിലെയും രാഷ്ട്രീയ നേതാക്കളും നേരിട്ട് ഇടപെട്ടതോടെയാണ് രംഗം ശാന്തമായത്. സംഘര്ഷത്തെ തുടര്ന്ന് പേരാമ്പ്ര ടൗണില് അല്പസമയം ഗതാഗത തടസ്സവും അനുഭവപ്പെട്ടു. സ്ഥലത്ത് പൊലീസ് കാവല് ശക്തമാക്കിയിട്ടുണ്ട്.
# Election Clash UDSF Clash Police College
Comments (0)