ഡൽഹി പോലീസ് നടപടിക്കെതിരെ നൊച്ചാട് സൗത്തിൽ സി.പി.ഐ.എം പ്രതിഷേധം; ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു

ഡൽഹി പോലീസ് നടപടിക്കെതിരെ നൊച്ചാട് സൗത്തിൽ സി.പി.ഐ.എം പ്രതിഷേധം; ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു

ഡൽഹി പോലീസ് നടപടിക്കെതിരെ നൊച്ചാട് സൗത്തിൽ സി.പി.ഐ.എം പ്രതിഷേധം; ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു

പേരാമ്പ്ര: ഡൽഹിയിൽ സമരം നടത്തിയ സി.പി.ഐ.എം അഖിലേന്ത്യാ സെക്രട്ടറി എം.എ. ബേബി ഉൾപ്പെടെയുള്ള ഇടതുപക്ഷ നേതാക്കൾക്കെതിരെ ഡൽഹി പോലീസ് നടത്തിയ നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ.എം നൊച്ചാട് സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടത്തിയ സമരത്തിനുനേരെയുണ്ടായ പോലീസ് നടപടിക്കെതിരെയായിരുന്നു പ്രതിഷേധം.

വെള്ളിയൂരിൽനിന്ന് ചാലിക്കരയിലേക്ക് നടന്ന പ്രകടനത്തിനുശേഷം ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു.

കെ.കെ. രാജൻ, എടവന സുരേന്ദ്രൻ, സി. ബാലൻ, എൻ. ഷാജു, ഷിജി കൊട്ടാരയ്ക്കൽ, പ്രഭാശങ്കർ, ചന്ദ്രൻ മുണ്ടോളി, വി.എം. സുഭാഷ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Comments (0)