ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പയ്യോളിയിൽ യു.ഡി.എഫിന്റെ പ്രതിഷേധ തെരുവ്

പയ്യോളി:തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പയ്യോളി മുനിസിപ്പൽ യു.ഡി.എഫ് കമ്മിറ്റയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ തെരുവിൽ ജനരോഷമിരമ്പി.പയ്യോളി ഗാന്ധി സ്ക്വയറിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ് സ്റ്റാന്റ്…


പയ്യോളി:തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പയ്യോളി മുനിസിപ്പൽ യു.ഡി.എഫ് കമ്മിറ്റയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ തെരുവിൽ ജനരോഷമിരമ്പി.പയ്യോളി ഗാന്ധി സ്ക്വയറിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.പ്രതിഷേധ യോഗം യു.ഡി.എഫ് മണ്ഡലം ജനറൽ കൺവീനർ മഠത്തിൽ നാണു ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം ചെയർമാൻ വി.കെ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ ഇ.ടി പത്മനാഭൻ സ്വാഗതം പറഞ്ഞു. മുനിസിപ്പൽ ചെയർ പേഴ്സൺ എൻ.സാഹിറ,കെ.ടി വിനോദൻ,എ.പി കുഞ്ഞബ്ദുള്ള,പടന്നയിൽ പ്രഭാകരൻ,ബഷീർ മേടി, പി.എം അശ്റഫ്,പി.എൻ അനിൽ കുമാർ, മുജേഷ് ശാസ്ത്രി,പി.വി അഹമ്മദ്,കെ.ടി സിന്ധു,എം.സി റസാഖ്,അബൂദ് അബ്ദുള്ള,പി.കുഞ്ഞാമു,അൻവർ കായിരികണ്ടി പ്രസംഗിച്ചു.ഇ.കെ ശീതൾ രാജ് നന്ദി പറഞ്ഞു

Comments (0)