മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം - ചങ്ങരോത്ത് പഞ്ചായത്ത് യുഡിഎഫ് പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു

UDF Protest Mantar Samaram Kumar Resignation Gandhi Protest പാലേരി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് ചങ്ങരോത്ത് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു. രാജ്യവ്യാപകമായി…


UDF Protest Mantar Samaram Kumar Resignation Gandhi Protest

പാലേരി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് ചങ്ങരോത്ത് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു.

രാജ്യവ്യാപകമായി രാഹുല്‍ ഗാന്ധിയുടെയും ഇന്ത്യാ സഖ്യത്തിന്റെയും നേതൃത്വത്തില്‍ നടക്കുന്ന ജന്തര്‍ മന്ദിര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് പ്രതിഷേധ തെരുവ് സംഘടിപ്പിച്ചത്.

ബുധനാഴ്ച വൈകിട്ട് വടക്കുമ്പാട് നിന്നും പാലേരി അങ്ങാടിയിലേക്ക് പ്രതിഷേധ പ്രകടനമായാണ് പ്രവര്‍ത്തകര്‍ എത്തിയത്. പാലേരിയില്‍ നടന്ന പ്രതിഷേധ തെരുവില്‍ പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ മൂസ കോത്തമ്പ്ര അധ്യക്ഷത വഹിച്ചു. ഇ.വി രാമചന്ദ്രന്‍, നസീര്‍ ആനേരി, കെ.കെ വിനോദന്‍, വി.പി ഇബ്രാഹിം, ഇ.ടി സരീഷ്, ഹമീദ് ആയിലാണ്ടി, കെ.കെ അമ്മദ് ഹാജി, പ്രകാശന്‍ കന്നാട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

പുതുക്കോട്ട് രവീന്ദ്രന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് അസീസ് നരിക്കലക്കണ്ടി നന്ദിയും പറഞ്ഞു.

പ്രതിഷേധ തെരുവിന് എസ് സുനന്ദ്, കെ.എം ഇസ്മായില്‍, പി.കെ കൃഷ്ണദാസ്, മുഹമ്മദലി കന്നാട്ടി, സന്തോഷ് കോശി, നസീമ വാഴയില്‍, സത്യന്‍ കല്ലൂര്‍, ഷൈലജ ചെറുവോട്ട്, ഷരീഫ് കയനോത്ത്, കെ.ടി രവീന്ദ്രന്‍, ടി.കെ റസാഖ്, ഉബൈദ് വാഴയില്‍, കെ.സി ഇസ്മായില്‍, ബാലന്‍ മണ്ടയുള്ളതില്‍, കെ.കെ സുവര്‍ണ, ഇ.എം അഷ്‌റഫ്, കെ.എം ശങ്കരന്‍, റസാഖ് പി.കെ, കെ.ബി താര, മുഹമ്മദ് പുതിയോട്ടില്‍, പി ശാലിനി, പി.കെ ലിജു, സി.കെ പുഷ്പ, സി.എച്ച് സക്കീന, കെ.കെ ലീല തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

UDF Protest Mantar Samaram Kumar Resignation Gandhi Protest

Comments (0)