ജന്തർമന്തറിലെ പ്രതിഷേധം: മുൻ ബി.ജെ.പി എം.എൽ.എയുടെ മകളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർമന്തറിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ മുൻ ബി.ജെ.പി എം.എൽ.എയുടെ മകളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലെ മുൻ ബി.ജെ.പി എം.എൽ.എയായ വിക്രം സിങ്ങിന്റെ മകൾ യശ്വസിനി രാജെ സിങ്ങിനെയാണ് കസ്റ്റഡിയിലെടുത്തത്.ബംഗ്ലാ…


ന്യൂഡൽഹി: ഡൽഹിയിലെ ജന്തർമന്തറിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ മുൻ ബി.ജെ.പി എം.എൽ.എയുടെ മകളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലെ മുൻ ബി.ജെ.പി എം.എൽ.എയായ വിക്രം സിങ്ങിന്റെ മകൾ യശ്വസിനി രാജെ സിങ്ങിനെയാണ് കസ്റ്റഡിയിലെടുത്തത്.ബംഗ്ലാ സാഹിബ് ഗുരുദ്വാരയ്ക്ക് സമീപത്തുള്ള പാർക്കിൽ ഇരുന്നതിന് തന്നെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്ന് അവർ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. നിലവിൽ തങ്ങളെ കേശവ് പുരം പോലീസ് സ്റ്റേഷനിലാണ് എത്തിച്ചിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടും വിവിധ ക്രമക്കേടുകൾ ഉന്നയിച്ചും നടക്കുന്ന സമരത്തിനിടയിലാണ് ഈ നടപടി.

Comments (0)