വടകര എടോടിയിലെ നന്ദ സ്റ്റുഡിയോയിൽ മോഷണം; ഒന്നരലക്ഷം രൂപയുടെ നഷ്ടം
വടകര: വടകര എടോടിയിലെ നന്ദ സ്റ്റുഡിയോയില്‍ മോഷണം. ഇന്നലെ രാത്രിയാണ് സംഭവം. സ്റ്റുഡിയോയുടെ ഒരുഭാഗത്തുള്ള എക്‌സോസ് ഫാന്‍ പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. സ്റ്റുഡിയോയിലെ ക്യാമറയും അകത്തെ സി.സി.ടി.വി യൂണിറ്റും ലെന്‍സും മൊബൈല്‍ ഫോണും, ഫ്‌ളാഷും…
വടകര: വടകര എടോടിയിലെ നന്ദ സ്റ്റുഡിയോയില്‍ മോഷണം. ഇന്നലെ രാത്രിയാണ് സംഭവം. സ്റ്റുഡിയോയുടെ ഒരുഭാഗത്തുള്ള എക്‌സോസ് ഫാന്‍ പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്.
സ്റ്റുഡിയോയിലെ ക്യാമറയും അകത്തെ സി.സി.ടി.വി യൂണിറ്റും ലെന്‍സും മൊബൈല്‍ ഫോണും, ഫ്‌ളാഷും അടക്കമുള്ള സാധനങ്ങള്‍ മോഷ്ടാവ് കൊണ്ടുപോയി. ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ലോകനാര്‍കാവ് സ്വദേശി നിഷാന്തിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്റ്റുഡിയോ. രാത്രി പത്തുമണിയോടെയാണ് നിഷാന്ത് സ്റ്റുഡിയോ പൂട്ടി വീട്ടിലേക്ക് പോയത്. 12.50ഓടെയാണ് മോഷ്ടാവ് എത്തിയത്. സമീപത്തെ കടകളിലെ സി.സി.ടി.വികളില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
വടകര പൊലീസ് സ്ഥലത്തെത്തി. പരിശോധന നടത്തി.
Comments (0)