സംസ്ഥാനത്തിന്റെ പേര് ഇനി കേരളം; ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നതില്‍നിന്ന് 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്‍ ലോക്‌സഭ പാസാക്കി. പ്രതിപക്ഷ ബഹളത്തിനിടയില്‍ ചര്‍ച്ചകളൊന്നുമില്ലാതെയാണ് സഭ ബില്ലിന് അംഗീകാരം നല്‍കിയത്. ലൈഫ്‌സ്‌റ്റൈൽലേഖനങ്ങൾ സംസ്ഥാന…

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നതില്‍നിന്ന് 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്‍ ലോക്‌സഭ പാസാക്കി. പ്രതിപക്ഷ ബഹളത്തിനിടയില്‍ ചര്‍ച്ചകളൊന്നുമില്ലാതെയാണ് സഭ ബില്ലിന് അംഗീകാരം നല്‍കിയത്. ലൈഫ്‌സ്‌റ്റൈൽലേഖനങ്ങൾ

സംസ്ഥാന നിയമസഭയുടെ ഐക്യകണ്‌ഠ്യേനയുള്ള പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അസാന്നിധ്യത്തില്‍ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇന്നലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ 'കേരള (പേരുമാറ്റം) ബില്‍ 2026' അവതരിപ്പിച്ചത്. വിവിധ വിഷയങ്ങളിലുള്ള ബഹളത്തെ തുടര്‍ന്ന് ഇന്നലെ ബില്ലിന്മേല്‍ ചര്‍ച്ച നടന്നില്ല.

നേരത്തെ നിയമസഭ പാസാക്കിയ പ്രമേയം കേന്ദ്ര സര്‍ക്കാരിന് കൈമാറിയിരുന്നു. തുടര്‍ന്ന് രാഷ്ട്രപതി ബില്‍ സംസ്ഥാന നിയമസഭയുടെ അഭിപ്രായത്തിനായി തിരിച്ചയച്ചു. പിന്നാലെ പേരുമാറ്റത്തെ പിന്തുണച്ച് സംസ്ഥാന നിയമസഭ വീണ്ടും പ്രമേയം പാസാക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതിന് ആവശ്യമായ ഭരണഘടനാ ഭേദഗതിക്കും തുടര്‍നടപടികള്‍ക്കുമുള്ള വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Comments (0)