ചേമഞ്ചേരിയിൽ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ജനകീയസൂത്രണ പദ്ധതിയായ ചെണ്ടുമല്ലി കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി പൂകൃഷി വിളവെടുപ്പ് നടത്തി. 18 – ആം വാർഡ്‌ കാപ്പാട് സ്നേഹതീരത്തെ കൃഷിക്കൂട്ടമായ ഒത്തൊരുമ ഗ്രൂപ്പിന്റെ പൂ കൃഷിയാണ്…

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ജനകീയസൂത്രണ പദ്ധതിയായ ചെണ്ടുമല്ലി കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി പൂകൃഷി വിളവെടുപ്പ് നടത്തി. 18 – ആം വാർഡ്‌ കാപ്പാട് സ്നേഹതീരത്തെ കൃഷിക്കൂട്ടമായ ഒത്തൊരുമ ഗ്രൂപ്പിന്റെ പൂ കൃഷിയാണ് വിളവെടുത്തത്.

ഓണക്കാലത്തെ വിപണി ലക്ഷ്യമിട്ടുകൊണ്ടാണ് കൃഷി ഇറക്കിയത്. മഞ്ഞ, ജമന്തി കളറുകളിലുള്ള പൂക്കളാണ് കൃഷി ചെയ്തിട്ടുള്ളത്. ഒത്തൊരുമ കൃഷിക്കൂട്ടത്തിലെ 10 കർഷകരാണ് പൂകൃഷി ചെയ്തിട്ടുള്ളത്. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സുബൈദ കബീർ മുഖ്യാതിഥിയായിരുന്നു.
ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് അജയ് ബോസ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വാർഡ്‌ മെമ്പർ ബൾക്കീസ് മുസ്തഫ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഹെന ഫാത്തിമ പദ്ധതി വിശദീകരിച്ചു. ഭരണസമിതി അംഗങ്ങളായ ഷൈജ സാദിഖ്, ബിനേഷ് എൻ. വി. അസിസ്റ്റന്റ് കൃഷി ഓഫീസർ മധുസൂദനൻ, സി ഡി എസ് മെമ്പർ റഹ്മാബി എന്നിവർ ആശംസകൾ അറിയിച്ചു.

കൃഷിക്കൂട്ടം ഭാരവാഹികളായ ഷിംജി സ്വാഗതവും ശ്രീജിന നന്ദിയും പറഞ്ഞു.
പദ്ധതി പ്രകാരം തൈകളും ജൈവ വളവും സബ്‌സിഡി നിരക്കിൽ ഗുണഭോക്താക്കൾക്ക് ലഭിച്ചു. നിലവിൽ പഞ്ചായത്ത്‌ പരിധിയിൽ 18 കൃഷിക്കൂട്ടങ്ങൾ പൂകൃഷി ചെയ്ത് വരുന്നുണ്ട്.

;

The post ചേമഞ്ചേരിയിൽ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി appeared first on.

Comments (0)