മെ ഡിസെപ്പ് പദ്ധതി കുറ്റമറ്റതാക്കണം: കെ.എസ്.എസ്.പി.എ.

അരിക്കുളം: കേരള സർക്കാർ ജീവനക്കാർക്കും പെൻഷൻ കാർക്കുമായി നടപ്പിലാക്കുന്ന മെഡിസെപ്പ് പദ്ധതിയിലെ അപാകം പരിഹരിക്കണമെന്ന് അരിക്കുളം മണ്ഡലം കെ.എസ്.എസ്.പി.എ സമ്മേളനം ആവശ്യപ്പെട്ടു. ദമ്പതികളിൽ രണ്ടു പേരും സർവ്വീസ് പെർഷൻ കാരാണെങ്കിൽ രണ്ടു പേരിൽ…

അരിക്കുളം: കേരള സർക്കാർ ജീവനക്കാർക്കും പെൻഷൻ കാർക്കുമായി നടപ്പിലാക്കുന്ന മെഡിസെപ്പ് പദ്ധതിയിലെ അപാകം പരിഹരിക്കണമെന്ന് അരിക്കുളം മണ്ഡലം കെ.എസ്.എസ്.പി.എ സമ്മേളനം ആവശ്യപ്പെട്ടു. ദമ്പതികളിൽ രണ്ടു പേരും സർവ്വീസ് പെർഷൻ കാരാണെങ്കിൽ രണ്ടു പേരിൽ നിന്നും വിഹിതം പിടിക്കുന്നരീതിയോട് യോജിക്കാനാവില്ല. ആശ്രിതർക്കും ഇൻഷൂറൻ സ് പരിരക്ഷ എന്ന തത്വമാണ് ഇതിലൂടെ അട്ടിമറിക്കപ്പെടുന്നത്. ഇതിന് പരിഹാരമായി സർവീസ് പെൻഷൻകാരെ ഉമ്മൻചാണ്ടി സൗജന്യ ഇൻഷൂറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തുകയാണ് വേണ്ടത്. സമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പർ ലത കെ പൊറ്റയിൽ ഉദ്ഘാടനം ചെയ്തു.

കെ.എസ്.എസ്.പി.എ. സ്റ്റേറ്റ് സെക്രട്ടേറിയറ്റ് മെമ്പർ കെ.സി. ഗോപാലൻ മുഖ്യപ്രഭാഷണം നടത്തി.രാമചന്ദ്രൻ നീലാംബരി ആധ്യക്ഷ്യം വഹിച്ചു. സി. മോഹൻദാസ്,ഗ്രാമപഞ്ചായത്ത് അംഗം വി.വി.എം. ബഷീർ, മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി,ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ കെ. അഷറഫ്, ഒ.കെ. ചന്ദ്രൻ,യു.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി ചെയർമാൻ സി.രാമദാസ്, കെ.എസ്.എസ്.പി.എ. നിയോജകമണ്ഡലം സെക്രട്ടറി വി.കെ. രമേശൻ, സി.ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.

The post മെ ഡിസെപ്പ് പദ്ധതി കുറ്റമറ്റതാക്കണം: കെ.എസ്.എസ്.പി.എ. appeared first on.

Comments (0)