വികസന ഫണ്ട് വിവേചനം: കീഴരിയൂര്‍ പഞ്ചായത്തോഫീസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ചും പ്രതിഷേധ സംഗമവും നടത്തി

കീഴരിയൂര്‍: കീഴരിയൂര്‍ പഞ്ചായത്ത് ഭരണസമിതി വികസന ഫണ്ടുകള്‍ വിതരണം ചെയ്യുന്നതില്‍ യു.ഡി.എഫ് വാര്‍ഡുകളോട് കാണിക്കുന്ന അവഗണനയിലും, തൊഴിലുറപ്പ് തൊഴിലാളികളോടുള്ള രാഷ്ട്രീയ വിവേചനത്തിലും പ്രതിഷേധിച്ച് കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി…

കീഴരിയൂര്‍: കീഴരിയൂര്‍ പഞ്ചായത്ത് ഭരണസമിതി വികസന ഫണ്ടുകള്‍ വിതരണം ചെയ്യുന്നതില്‍ യു.ഡി.എഫ് വാര്‍ഡുകളോട് കാണിക്കുന്ന അവഗണനയിലും, തൊഴിലുറപ്പ് തൊഴിലാളികളോടുള്ള രാഷ്ട്രീയ വിവേചനത്തിലും പ്രതിഷേധിച്ച് കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പഞ്ചായത്താഫീസിലേക്ക് മാര്‍ച്ചും പ്രതിഷേധ സമര സംഗമവും നടത്തി.പ്രതിഷേധ സമര സംഗമം കെ.പി.സി.സി സെക്രട്ടറി സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. വികസന കാര്യങ്ങളിലും സാധാരണക്കാരായ തൊഴിലാളികളുടെ കാര്യത്തിലും ഭരണസമിതി രാഷ്ട്രീയം കലര്‍ത്തുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.പി രാമചന്ദ്രന്‍, ടി. കെ. ഗോപാലന്‍, കെ.കെ ദാസന്‍, ചുക്കോത്ത് ബാലന്‍ നായര്‍, കെ.സി രാജന്‍, ശശി പാറോളി, പാറക്കീല്‍ അശോകന്‍, കെ.എം വേലായുധന്‍, എം.എം രമേശന്‍, ഇടത്തില്‍ രാമചന്ദ്രന്‍, എം.കെ സുരേഷ് ബാബു, എന്‍.ടി ശിവാനന്ദന്‍, ഒ.കെ കുമാരന്‍, കല്ലട ശശി തുടങ്ങിയവര്‍ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.പഞ്ചായത്തോഫീസിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചിന് പി.കെ ഗോവിന്ദന്‍, ഇ.എം മനോജ്, ടി. ടി രാമചന്ദ്രന്‍, റൈഹാനത്ത് വല്ലൊടിക്കുനിയില്‍, ഷാജി തയ്യില്‍, വി. പി പത്മനാഭന്‍ നായര്‍, ബാബു മലയില്‍, കെ. എം. നാരായണന്‍, സുലോചന കെ. പി, സവിത എന്‍. എം, ജലജ കെ. എന്നിവര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും ഭരണസമിതിയുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സമരം ശക്തമാക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

The post വികസന ഫണ്ട് വിവേചനം: കീഴരിയൂര്‍ പഞ്ചായത്തോഫീസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ചും പ്രതിഷേധ സംഗമവും നടത്തി appeared first on.

Comments (0)