തിക്കോടിയിൽ ഹൈവെ അടിപ്പാത ആവശ്യം ശക്തമാകുന്നു.

ചരിത്രപരമായും സാംസ്കാരികപരമായും ഏറെ പ്രാധാന്യമുള്ള തിക്കോടി ടൗണിനെ ഹൈവെ വികസനത്തിന്റെ ഭാഗമായി രണ്ടായി വിഭജിക്കപ്പട്ടതോടെ ആയിരക്കണക്കിന് ആളുകൾ അനുഭവിക്കുന്ന ദുരിതപൂർണമായ യാത്രക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് 2026 സെപ്തംബർ 6 ഞായറാഴ്ച…




ചരിത്രപരമായും സാംസ്കാരികപരമായും ഏറെ പ്രാധാന്യമുള്ള തിക്കോടി ടൗണിനെ ഹൈവെ വികസനത്തിന്റെ ഭാഗമായി രണ്ടായി വിഭജിക്കപ്പട്ടതോടെ ആയിരക്കണക്കിന് ആളുകൾ അനുഭവിക്കുന്ന ദുരിതപൂർണമായ യാത്രക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് 2026 സെപ്തംബർ 6 ഞായറാഴ്ച നടക്കുന്ന ബഹുജന ക വെൻഷൻ വിജയിപ്പിക്കുന്നതിന് വേണ്ടി വിളിച്ച് ചേർത്ത സ്വാഗത സംഘ യോഗം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഉദേശം രണ്ടര മീറ്ററോളം ഉയരത്തിലുള്ള പുതിയ ഹെെവേയിൽ രാത്രി അസമയത്ത് യുവതിയെ ഇറക്കി വിട്ടതും തുടർന്ന് പൊതുജനം സംഘടിച്ച് ബസ് തടയുന്നതുൾപ്പെടെയുളള സമര പരിപാടികൾ നടത്തിയ പ്രദേശത്തെ ജനങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് ഈ സമരത്തെ കാണുന്നത്.സഹദ് പുറക്കാടിന്റെ അധ്യക്ഷതയിൽചേർന്ന യോഗത്തിൽസജ്ത ചെത്തിൽകെ.പി. ഷക്കീലഹൃസ്ന എ.വിബിജു കളത്തിൽ കെ.പി.രമേശൻഎൻ.പി.മുഹമ്മദ്ജയചന്ദ്രൻ തെക്കേ കുറ്റിപി.കെ.മുഹമ്മദലിഎൻ.കെ.കുഞ്ഞബ്ദുള്ള വി.കെ.മജീദ്പി.വി. അസീസ് എന്നിവർ സംസാരിച്ചു.ഇ കെ മുഹമ്മദ് മാസ്റ്റർ സ്വാഗവും ശ്രീധരൻ ചെഞ്ചുഞ്ചില നന്ദിയും പറഞ്ഞു.

Comments (0)