കാന്തപുരത്തിന്റെ പ്രസ്താവന: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എസ്.എസ്.എഫും മുസ്ലിം ജമാഅത്തും

​കോഴിക്കോട്: മുസ്‌ലിം സ്ത്രീകളുടെ പൊതുരംഗപ്രവേശനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പ്രസ്താവന തള്ളിയ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എസ്.എസ്.എഫ് (കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ) രംഗത്ത്. മതം…


​കോഴിക്കോട്: മുസ്‌ലിം സ്ത്രീകളുടെ പൊതുരംഗപ്രവേശനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പ്രസ്താവന തള്ളിയ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എസ്.എസ്.എഫ് (കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ) രംഗത്ത്. മതം വ്യാഖ്യാനിക്കലല്ല സ്റ്റേറ്റിന്റെ ധർമമെന്നും മുഖ്യമന്ത്രി ഭരണം നടത്തുകയാണ് വേണ്ടതെന്നും എസ്.എസ്.എഫ് കേരളയുടെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.​പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് കേരള മുസ്ലിം ജമാഅത്ത്​കാന്തപുരം ഇസ്‌ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പച്ചക്കള്ളം പറഞ്ഞ മുഖ്യമന്ത്രി പ്രസ്താവന പിൻവലിച്ച് മുസ്ലിം സമുദായത്തോട് മാപ്പ് പറയണമെന്ന് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടു. ഇസ്‌ലാമിക ചരിത്രത്തെയും സംഭവങ്ങളെയും തെറ്റായി മനസ്സിലാക്കി സന്ദർഭം പോലും മനസ്സിലാക്കാതെ പരസ്യമായി വിളിച്ച് പറയുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ലെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.

Comments (0)