പോലീസ് ജീപ്പിടിച്ച് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചില്ല: എസ്.ഐ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തൃശൂർ: പോലീസ് ജീപ്പിടിച്ച് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാതെ വീഴ്ചവരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പുതുക്കാട് പോലീസ് സ്റ്റേഷനിലെ എസ്.ഐ സി.എം. മഹേഷ്, സി.പി.ഒമാരായ എം.യു. ഫൈസൽ, ഇ.സി. യദുകൃഷ്ണൻ, പി.ഡി. നവീൻകുമാർ…

തൃശൂർ: പോലീസ് ജീപ്പിടിച്ച് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാതെ വീഴ്ചവരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പുതുക്കാട് പോലീസ് സ്റ്റേഷനിലെ എസ്.ഐ സി.എം. മഹേഷ്, സി.പി.ഒമാരായ എം.യു. ഫൈസൽ, ഇ.സി. യദുകൃഷ്ണൻ, പി.ഡി. നവീൻകുമാർ എന്നിവർക്കെതിരെയാണ് തൃശൂർ ഡി.ഐ.ജി ടി. നാരായണൻ നടപടിയെടുത്തത്.ജൂലൈ 19-ന് തട്ടുക്കടയിൽ അടിപിടിയുണ്ടാക്കിയ ക്രിമിനൽ സംഘത്തെ പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച പോലീസ് ജീപ്പിടിച്ച് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ അഭിഷേക് എന്ന യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ല. പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ കൃത്യവിലോപവും വീഴ്ചയും ഉണ്ടായതായി കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ നടപടി.

Comments (0)