കൂടത്തായി സ്കൂളിൽ റാഗിംഗെന്ന് പരാതി; രണ്ട് വിദ്യാർഥിനികളെ സസ്പെൻഡ് ചെയ്തു

കോഴിക്കോട്: കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂളിൽ റാഗിംഗെന്ന് പരാതി. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പത്താം ക്ലാസ് വിദ്യാർഥിനികൾ വാഷ്റൂമിൽ കൊണ്ടുപോയി മർദിച്ചെന്നാണ് പരാതി. പരിക്കേറ്റ വിദ്യാർഥിനി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ആരോപണവിധേയരായ…

കോഴിക്കോട്: കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂളിൽ റാഗിംഗെന്ന് പരാതി. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പത്താം ക്ലാസ് വിദ്യാർഥിനികൾ വാഷ്റൂമിൽ കൊണ്ടുപോയി മർദിച്ചെന്നാണ് പരാതി. പരിക്കേറ്റ വിദ്യാർഥിനി ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ ആരോപണവിധേയരായ രണ്ട് വിദ്യാർഥിനികളെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു.

സ്കൂളിലെ ഓണാഘോഷത്തിന്റെ ഡ്രസ് കോഡുമായി ബന്ധപ്പെട്ട് വിദ്യാർഥിനികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇത് അധ്യാപകരെ അറിയിക്കുമെന്ന് പറഞ്ഞതാണ് മർദനത്തിന് കാരണമായതെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.

Comments (0)