വിദ്വേഷ പോസ്റ്റ് ഷെയർ ചെയ്ത സംഭവം; എസ്ഐയെ സസ്പെൻഡ് ചെയ്തു
കോഴിക്കോട്: വിദ്വേഷ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത സംഭവത്തിൽ തൊടുപുഴ സ്റ്റേഷനിലെ എസ്ഐ കെ. വിജേഷിനെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണത്തിന് മൂന്നാർ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. ഉടൻ റിപ്പോർട്ട് നൽകാൻ ജില്ലാ പോലീസ് മേധാവി…
കോഴിക്കോട്: വിദ്വേഷ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത സംഭവത്തിൽ തൊടുപുഴ സ്റ്റേഷനിലെ എസ്ഐ കെ. വിജേഷിനെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണത്തിന് മൂന്നാർ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. ഉടൻ റിപ്പോർട്ട് നൽകാൻ ജില്ലാ പോലീസ് മേധാവി നിർദേശിച്ചു.
മുൻപും വിദ്വേഷ പോസ്റ്റുകൾ പങ്കുവെച്ചതിന് ഇയാൾക്കെതിരെ നടപടി എടുത്തിരുന്നു.
പാലാരിവട്ടത്ത് 'പൂക്കളം തട്ടിത്തെറിപ്പിക്കുന്ന തട്ടമിട്ട യുവതി' എന്ന പേരിൽ ഒരു ഫോട്ടോ വ്യാപകമായി പ്രചരിച്ചിരുന്നു. സംഘ്പരിവാർ പ്രൊഫൈലുകൾ ഇത് വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ചു. പാലാരിവട്ടത്ത് ഇങ്ങനെ ഒരു സംഭവം നടന്നതായി സ്ഥിരീകരിച്ചിട്ടില്ല. 2024ൽ ബെംഗളൂരുവിൽ നടന്ന സംഭവത്തിന്റെ ഫോട്ടോയാണ് ഇതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം. ഇതിനിടെയാണ് 'മാന്തിയത് പട്ടിയല്ല, മദ്രസ പന്നികൾ ആണെന്ന് സിസിടിവി നോക്കിയപ്പോൾ മനസ്സിലായി' എന്ന ഹീനമായ ഭാഷയിലുള്ള പോസ്റ്റ് ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്നെ പങ്കുവെച്ചത്.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് തൊടുപുഴ നിയോജകമണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയാണ് പരാതി നൽകിയത്.
Comments (0)