ഗാർഹിക തൊഴിലാളികൾക്ക് വിദേശത്ത് തങ്ങാവുന്ന പരമാവധി കാലയളവ് നാല് മാസം; നിയന്ത്രണവുമായി കുവൈറ്റ്

ഗാർഹിക തൊഴിലാളികൾക്ക് രാജ്യത്തിന് പുറത്ത് തങ്ങാവുന്ന പരമാവധി കാലാവധി നാല് മാസമാക്കി ചുരുക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. അതേസമയം, സാധുവായ റെസിഡൻസിയുള്ള മറ്റ് പ്രവാസികൾക്ക് നിബന്ധനകളോടെ ആറുമാസത്തിൽ കൂടുതൽ വിദേശത്ത് കഴിയാനുള്ള ഇളവും…

ഗാർഹിക തൊഴിലാളികൾക്ക് രാജ്യത്തിന് പുറത്ത് തങ്ങാവുന്ന പരമാവധി കാലാവധി നാല് മാസമാക്കി ചുരുക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. അതേസമയം, സാധുവായ റെസിഡൻസിയുള്ള മറ്റ് പ്രവാസികൾക്ക് നിബന്ധനകളോടെ ആറുമാസത്തിൽ കൂടുതൽ വിദേശത്ത് കഴിയാനുള്ള ഇളവും അനുവദിച്ചിട്ടുണ്ട്. താമസനിയമങ്ങളിൽ വരുത്തിയ പുതിയ ഭേദഗതികളിലാണ് ഈ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

കുവൈറ്റ് താമസനിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി പുറപ്പെടുവിച്ച പുതിയ മന്ത്രിതല തീരുമാനത്തിലാണ് ഈ വ്യവസ്ഥകൾ. ഭേദഗതി പ്രകാരം ഗാർഹിക തൊഴിലാളികൾ നാല് മാസത്തിൽ കൂടുതൽ കുവൈറ്റിന് പുറത്ത് തുടരുകയാണെങ്കിൽ റെസിഡൻസ് അഫയേഴ്‌സിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. നാല് മാസം തികയുന്നതിന് മുമ്പ് അനുമതി നേടിയില്ലെങ്കിൽ ഇവരുടെ വിസ റദ്ദാക്കപ്പെടും.

അതേസമയം, സാധാരണ പ്രവാസികൾക്ക് രാജ്യത്തിന് പുറത്ത് തുടർച്ചയായി ആറുമാസത്തിൽ കൂടുതൽ കഴിയാൻ മുമ്പ് അനുമതിയുണ്ടായിരുന്നില്ല. എന്നാൽ പുതിയ ഭേദഗതി പ്രകാരം, വിദേശത്ത് കഴിയുന്ന കാലയളവിലും റെസിഡൻസി പെർമിറ്റിന് സാധുതയുണ്ടെങ്കിൽ ആറുമാസത്തിൽ കൂടുതൽ വിദേശത്ത് തങ്ങാൻ അനുമതി ലഭിക്കും.

മറ്റ് പ്രവാസികൾക്ക് വിദേശത്ത് കഴിയുന്ന കാലയളവിലും റെസിഡൻസി പെർമിറ്റിന് സാധുതയുണ്ടെങ്കിൽ ആറുമാസത്തിൽ കൂടുതൽ വിദേശത്ത് തങ്ങാൻ അനുമതി ലഭിക്കും. പൗരത്വം പിൻവലിക്കപ്പെട്ടവർക്ക് ഫീസില്ലാതെ 10 വർഷത്തെ റെസിഡൻസിയും കുവൈത്തി വനിതകളുടെ മക്കൾക്കും നിക്ഷേപകർക്കും ആറുമാസ പരിധിയിൽ ഇളവും പുതിയ നിയമം ഉറപ്പുനൽകുന്നുണ്ട്

Comments (0)