എളാട്ടേരിയില്‍ വിദ്യാര്‍ത്ഥിയെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ചെങ്ങോട്ടുകാവ്: എളാട്ടേരിയില്‍ വിദ്യാര്‍ത്ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് വൈകീട്ട് 6.40 തോടെയായിരുന്നു സംഭവം. അഭയം സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന അഖില്‍രാജ്(23) ആണ് മരിച്ചത്. വൈകീട്ട് കാണാതായതോടെ വീട്ടുകാര്‍…
ചെങ്ങോട്ടുകാവ്: എളാട്ടേരിയില്‍ വിദ്യാര്‍ത്ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് വൈകീട്ട് 6.40 തോടെയായിരുന്നു സംഭവം. അഭയം സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന അഖില്‍രാജ്(23) ആണ് മരിച്ചത്. വൈകീട്ട് കാണാതായതോടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് വീടിന് സമീപത്തെ വടക്കേടംകണ്ടിയില്‍ കിണറ്റില്‍ വീണുകിടക്കുന്നതായി കണ്ടെത്തിയത്.
അധികം ഉയരമില്ലാത്ത ആള്‍മറയുള്ള കിണറ്റിലാണ് വിദ്യാര്‍ത്ഥി വീണത്. ഉടനെ കൊയിലാണ്ടി ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയും സേനയെത്തി റെസ്‌ക്യൂ റോപ്പ്, നെറ്റ് എന്നിവ ഉപയോഗിച്ച് കിണറ്റില്‍ നിന്നും പുറത്തെത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ഫയര്‍ഫോഴ്‌സ് ആംബുലന്‍സില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജാഹിർ എം,ജിനീഷ് കുമാർ, നിധി പ്രസാദ് ഇ എം,രജിലേഷ് സി എം,സജീഷ് എം ഹോം ഗാർഡ് മാരായ അനിൽകുമാർ പി എം, പ്രദീപ് സി,പ്രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
അച്ഛന്‍: വത്സരാജ്.
അമ്മ: ഗീത.
Comments (0)