കോഴിക്കോട് വടകരയിൽ സ്കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമം; ബധിരനും മൂകനുമായ മധ്യവയസ്‌കൻ പിടിയിൽ
Case Vatakara Case Assault വടകര ( കോഴിക്കോട് ) : ( ) സ്കൂൾ വിദ്യാർഥിനിയെ നിരന്തരം ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ മധ്യവയസ്‌കൻ പൊലീസിന്റെ പിടിയിൽ. ചോറോട് മുട്ടുങ്ങൽ സ്വദേശി കരക്കെട്ടിന്റവിട കരീമിനെയാണ് (55) വടകര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ…
Case Vatakara Case Assault
വടകര ( കോഴിക്കോട് ) : ( ) സ്കൂൾ വിദ്യാർഥിനിയെ നിരന്തരം ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ മധ്യവയസ്‌കൻ പൊലീസിന്റെ പിടിയിൽ. ചോറോട് മുട്ടുങ്ങൽ സ്വദേശി കരക്കെട്ടിന്റവിട കരീമിനെയാണ് (55) വടകര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ബധിരനും മൂകനുമാണ്.
ഇക്കഴിഞ്ഞ ഫെബ്രുവരി മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് പ്രതി വിദ്യാർഥിനിയെ പീഡനത്തിന് ഇരയാക്കിയത്. കുട്ടി സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും കടയിലേക്ക് പോകുമ്പോഴുമെല്ലാം ഇയാൾ വഴിയിൽ തടഞ്ഞുനിർത്തി ലൈംഗിക അതിക്രമം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ശാരീരിക അസ്വസ്ഥതകളും പെരുമാറ്റത്തിലെ മാറ്റവും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിവരമറിഞ്ഞ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വടകര പൊലീസ് കേസെടുത്തത്. അറസ്റ്റ് ചെയ്ത പ്രതിയെ വടകര ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
English Summary:
A middle-aged man was arrested by the Vatakara Police for sexually assaulting a schoolgirl over several months. The arrested individual has been identified as Kareem, a native of Chorode Muttungal, who is speech and hearing impaired. According to the police, Kareem repeatedly harassed and sexually assaulted the girl between February and September while she was on her way to school or the local store. Following a complaint, the police registered a case under the POCSO Act, arrested the accused, and produced him before the court after a medical examination.
Case Vatakara Case Assault
Comments (0)