എന്തൊക്കെയാ ഇവിടെ നടക്കുന്നേ....? സ്ഥാപന ഉടമ വിളിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചു; പയ്യന്നൂരിൽ ജീവനക്കാരിയുടെ കൈയിൽ നിന്ന് പണം തട്ടിപ്പറിച്ചോടി യുവാവ്

Theft Case Case Police പയ്യന്നൂർ: ( ) പ്രിന്റിങ് സ്ഥാപനത്തിൽ അതിക്രമിച്ചു കയറി ജീവനക്കാരിയെ തെറ്റിദ്ധരിപ്പിച്ച് മേശപ്പുറത്തിരുന്ന പണം തട്ടിപ്പറിച്ച് യുവാവ് ഓടിരക്ഷപ്പെട്ടു. പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡിന് സമീപം ചിറ്റാരിക്കാൽ കുന്നുംകൈ…


Theft Case Case Police

പയ്യന്നൂർ: ( ) പ്രിന്റിങ് സ്ഥാപനത്തിൽ അതിക്രമിച്ചു കയറി ജീവനക്കാരിയെ തെറ്റിദ്ധരിപ്പിച്ച് മേശപ്പുറത്തിരുന്ന പണം തട്ടിപ്പറിച്ച് യുവാവ് ഓടിരക്ഷപ്പെട്ടു. പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡിന് സമീപം ചിറ്റാരിക്കാൽ കുന്നുംകൈ സ്വദേശി ജിൻസിന്റെ ഉടമസ്ഥതയിലുള്ള 'കെസ്റ്റർ ഗ്രാഫിക്സ്' എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു കവർച്ച.

സ്ഥാപനത്തിലെ ജീവനക്കാരിയായ മാതമംഗലം സ്വദേശിനി നിവ്യ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് അജ്ഞാതനായ യുവാവ് അകത്തേക്ക് കയറിവന്നത്. സ്ഥാപന ഉടമ പിലാത്തറയിലെ ഓഫീസിലാണെന്ന് നിവ്യ പറഞ്ഞതോടെ, താൻ ജിൻസുമായി ഫോണിൽ സംസാരിക്കുകയാണെന്ന് യുവാവ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് 'ജയകുമാർ എന്നൊരാൾ വരുമെന്നും അയാൾ 27,000 രൂപ തരുമെന്നും അത് വാങ്ങി വെക്കണമെന്നും' യുവാവ് ജീവനക്കാരിയോട് പറഞ്ഞു. കൂടാതെ കടയിലുള്ള 2,000 രൂപ തനിക്ക് തരാൻ ഉടമ പറഞ്ഞിട്ടുണ്ടെന്നും യുവാവ് അവകാശപ്പെട്ടു.

എന്നാൽ മേശയിൽ 1,500 രൂപ മാത്രമേയുള്ളൂ എന്ന് പറഞ്ഞ ജീവനക്കാരി തുക എണ്ണി കാണിക്കുന്നതിനിടെ, യുവാവ് കൈയിൽ നിന്ന് പണം തട്ടിയെടുത്ത് ഓടിപ്പോകുകയായിരുന്നു. കബളിപ്പിക്കപ്പെട്ടതാണെന്ന് മനസ്സിലായതോടെ യുവതി ഉടൻ തന്നെ പയ്യന്നൂർ പൊലീസിൽ പരാതി നൽകി. കെട്ടിടത്തിലെ നിരീക്ഷണ ക്യാമറകളിൽ (CCTV) നിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

English Summary:

A man fled after snatching cash from an employee at Kester Graphics near Payyanur new bus stand on Tuesday afternoon. The suspect entered the shop while the employee, Nivya, was having lunch and falsely claimed he was speaking on the phone with owner Jins. He misled her into believing that the owner instructed her to hand over ₹2,000. As Nivya counted ₹1,500 available in the drawer, the man grabbed the money and fled. Payyanur Police launched an investigation based on the victim's complaint and identified the suspect from building CCTV footage.

Theft Case Case Police

Comments (0)