ഓൺലൈൻ വായ്പയുടെ ബാധ്യത തീർക്കണം; കാൽനട യാത്രക്കാരിയായ വയോധികയുടെ സ്വർണമാല പൊട്ടിച്ചു, പ്രതിയെ പിന്തുടർന്ന് പിടികൂടി പൊലീസ്
Chain Snatching Case News പത്തനംതിട്ട: ( www. ) കാൽനട യാത്രക്കാരിയായ വയോധികയുടെ സ്വർണമാല പൊട്ടിച്ചു കടന്ന പ്രതിയെ പിന്തുടർന്ന് പിടികൂടി പോലീസ്. കടപ്ര വളഞ്ഞവട്ടം ചന്ദ്രപുരത്തിൽ വീട്ടിൽ 83 കാരിയായ രാജമ്മയുടെ മാല പൊട്ടിച്ച് കടന്ന തിരുവല്ല…
Chain Snatching Case News
പത്തനംതിട്ട: ( www. ) കാൽനട യാത്രക്കാരിയായ വയോധികയുടെ സ്വർണമാല പൊട്ടിച്ചു കടന്ന പ്രതിയെ പിന്തുടർന്ന് പിടികൂടി പോലീസ്. കടപ്ര വളഞ്ഞവട്ടം ചന്ദ്രപുരത്തിൽ വീട്ടിൽ 83 കാരിയായ രാജമ്മയുടെ മാല പൊട്ടിച്ച് കടന്ന തിരുവല്ല നെടുമ്പ്രം പുത്തൻകാവ് സ്വദേശി അഭിഷേക് ഗോപിയെയാണ് പുളിക്കീഴ് പോലീസ് പിടികൂടിയത്.
വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സ്കൂട്ടറിലെത്തി പ്രതി മാല പൊട്ടിച്ചത്. പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് റോഡിൽ നിന്നും കീച്ചേരി വാൽക്കടവ് റോഡിലേക്ക് നടന്നു പോവുകയായിരുന്നു രാജമ്മ.
സ്കൂട്ടറിൽ എതിരെ വന്ന പ്രതി മാല പൊട്ടിച്ചെടുത്ത് കടന്നു കളയുകയായിരുന്നു. പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാർ പ്രതിയെ പിന്തുടർന്നെങ്കിലും രക്ഷപ്പെട്ടു.
തുടർന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് പ്രതിയുടെ സ്കൂട്ടറിന്‍റെ വിവരങ്ങൾ ലഭിച്ചത്. സ്കൂട്ടറിന്‍റെ നമ്പരും മൊബൈൽ നമ്പരും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതി കുടുങ്ങിയത്.
ശനിയാഴ്ച രാത്രി 12:30 യോടെയാണ് പിടികൂടിയത്. സുഹൃത്തുക്കളുമൊത്ത് കാറിൽ നെടുമ്പാശ്ശേരിൽ പോയി മടങ്ങി വരും വഴി പൊടിയാടി ജംഗ്ഷന് സമീപം വെച്ചാണ് കസ്റ്റഡിയിലെടുത്തത്. രണ്ട് ബൈക്കുകളിലായി പിന്തുടർന്ന് പോലീസ് പിടികൂടുകയായിരുന്നു.
ഓൺലൈൻ വായ്പകൾ മുഖേന ഉണ്ടായ സാമ്പത്തിക ബാധ്യത തീർക്കുന്നതിന് വേണ്ടിയാണ് മോഷണം നടത്തിയതെന്നാണ് പ്രതി പോലീസിൽ മൊഴി നൽകിയത്. തൊണ്ടിമുതൽ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
English Summary:
Pulikeezhu police arrested Abhishek Gopi, a native of Puthenkavu, Nedumbram, in connection with the alleged gold chain snatching from 83-year-old Rajamma in Pathanamthitta. Police said the incident occurred on Friday around 3 pm when the accused allegedly approached Rajamma on a scooter and snatched her chain while she was walking. CCTV footage and the scooter and mobile number helped investigators identify him. Police arrested him near Podiyadi Junction while he was returning from Nedumbassery with friends. Police said he told them the theft was committed to clear financial liabilities from online loans. The accused was remanded after being produced in court.
Chain Snatching Case News
Comments (0)