ജാമ്യത്തിലിറങ്ങി മുങ്ങി; ആൾത്താമസമില്ലാത്ത ഒളിസങ്കേതത്തിൽ കഴിഞ്ഞ കൊലക്കേസ് ഒന്നാം പ്രതി കുടുങ്ങി
Police Accused Arrested Murder Case കൊല്ലം: ( ജാമ്യത്തിലിറങ്ങി പതിനൊന്ന് വർഷത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതി ഒടുവിൽ പൊലീസിന്റെ പിടിയിലായി. കൊട്ടാരക്കര പനവേലി ജോർജ്മുക്ക് ചരുവിള വീട്ടിൽ നിതിൻ (36) ആണ് കൊട്ടാരക്കര പൊലീസിന്റെ…
Police Accused Arrested Murder Case
കൊല്ലം: ( ജാമ്യത്തിലിറങ്ങി പതിനൊന്ന് വർഷത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതി ഒടുവിൽ പൊലീസിന്റെ പിടിയിലായി. കൊട്ടാരക്കര പനവേലി ജോർജ്മുക്ക് ചരുവിള വീട്ടിൽ നിതിൻ (36) ആണ് കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്. കൊട്ടാരക്കര വിലങ്ങറ ഇലഞ്ഞിക്കൽ സ്വദേശി രവീന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ് ഇയാൾ.
2015-ൽ നടന്ന കൊലപാതകത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ പ്രതി പിന്നീട് ഒളിവിൽ പോവുകയായിരുന്നു. പനവേലി ഭാഗത്തെ ആൾത്താമസമില്ലാത്ത രഹസ്യ കേന്ദ്രത്തിലായിരുന്നു ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. ഈ ഒളിസങ്കേതത്തിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
കൊട്ടാരക്കര സർക്കിൾ ഇൻസ്പെക്ടർ ഗംഗാപ്രസാദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഹേമന്തിന്റെ നിർദ്ദേശാനുസരണം, എസ്.ഐമാരായ കെ.പി. അലക്സ്, ബി. അജയൻ, സി.പി.ഒമാരായ വിഷ്ണുദാസ്, അരുൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
English Summary:
Kollam: Murder case accused who was absconding for 11 years after getting bail arrested. Nitin (36), Charuvila House, George Mukku, Panaveli, Kottarakkara has been arrested. He is first accused in murder case of Ravindran, native of Ilanjikkal, Vilangara, Kottarakkara and absconded after getting bail. Murder happened in 2015. He was staying in an isolated hideout at Panaveli. Police arrested him from there. Based on secret information received by Kottarakkara Circle Inspector Ganga Prasad, as per instructions of Kottarakkara Police Station Sub Inspector Hemanth, team comprising Kottarakkara Police Station Sub Inspector K P Alex, B Ajayan, CPO Vishnudas, CPO Arun caught accused. Produced in court and remanded.
Police Accused Arrested Murder Case
Comments (0)