പാലക്കാട്ട് ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കുന്നതായി പരാതി

പാലക്കാട്: പാലക്കാട് നഗരത്തിൽ ട്രാൻസ്‌ഫോമറിന്‍റെ ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കുന്നതായി പരാതി. ചടനാംകുറിശ്ശി ത്രിവേണി നഗറിലാണ് സംഭവം. കഴിഞ്ഞ രണ്ടു ദിവസമായി അജ്ഞാതനെത്തി പ്രദേശത്തെ ട്രാൻസ്ഫോമറിന്‍റെ ഫ്യൂസ് മോഷ്ടിച്ചു കൊണ്ടുപോവുകയാണെന്ന്…

പാലക്കാട്: പാലക്കാട് നഗരത്തിൽ ട്രാൻസ്‌ഫോമറിന്‍റെ ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കുന്നതായി പരാതി. ചടനാംകുറിശ്ശി ത്രിവേണി നഗറിലാണ് സംഭവം. കഴിഞ്ഞ രണ്ടു ദിവസമായി അജ്ഞാതനെത്തി പ്രദേശത്തെ ട്രാൻസ്ഫോമറിന്‍റെ ഫ്യൂസ് മോഷ്ടിച്ചു കൊണ്ടുപോവുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

വൈദ്യുതി മുടക്കം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മോഷണവിവരം പുറത്തറിയുന്നത്. കടുത്ത ചൂടും അപ്രഖ്യാപിത പവർകട്ടും മൂലം വലയുന്ന ജനങ്ങൾക്ക് മോഷണം കാരണം ഇരട്ടി ദുരിതമാണ് ഉണ്ടാകുന്നത്. സംഭവത്തിൽ നാട്ടുകാർ പാലക്കാട് സൗത്ത് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments (0)