കുഞ്ഞിന് മുൻപിൽ വച്ച് അസഭ്യം പറഞ്ഞു; കോഴിക്കോട് ടൗൺ പൊലീസിനെതിരെ ആരോപണവുമായി യുവതി

കോഴിക്കോട്: ടൗൺ പൊലീസിനെതിരെ ആരോപണവുമായി യുവതി രം​ഗത്ത്. മൂന്നു വയസുള്ള കുഞ്ഞിന് മുൻപിൽ വെച്ചു പൊലീസ് അസഭ്യം പറഞ്ഞതായാണ് പരാതി. സി ഐ യുടെ നേതൃത്വത്തിലുള്ള പോലിസ് ഉദ്യോ​ഗസ്ഥർ വീട്ടിലേക്ക് രാത്രി അതിക്രമിച്ചു കയറി വരികയും കുഞ്ഞിന് മുൻപിൽ…

കോഴിക്കോട്: ടൗൺ പൊലീസിനെതിരെ ആരോപണവുമായി യുവതി രം​ഗത്ത്. മൂന്നു വയസുള്ള കുഞ്ഞിന് മുൻപിൽ വെച്ചു പൊലീസ് അസഭ്യം പറഞ്ഞതായാണ് പരാതി. സി ഐ യുടെ നേതൃത്വത്തിലുള്ള പോലിസ് ഉദ്യോ​ഗസ്ഥർ വീട്ടിലേക്ക് രാത്രി അതിക്രമിച്ചു കയറി വരികയും കുഞ്ഞിന് മുൻപിൽ വെച്ച് അസഭ്യം പറഞ്ഞതായാണ് പരാതിയിൽ പറയുന്നത്.

ഭർത്താവിനെതിരെയുള്ള കേസിൽ തന്നെയും ഉൾപെടുത്തുമെന്ന് ഉദ്യോ​ഗസ്ഥർ ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നു. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്നാണ് ലഭിക്കുന്ന വിവരം.

Comments (0)