വിവാഹം കഴിഞ്ഞുള്ള യാത്രയ്ക്കിടെ കാറിന് തീപിടിച്ചു; കായംകുളത്ത് നവദമ്പതികൾ രക്ഷപെട്ടത് അത്ഭുതകരമായി
Accident Fire Couple Car Accident ആലപ്പുഴ: ( ) കായംകുളത്ത് നവദമ്പതികൾ സഞ്ചരിച്ച കാറിന് തീപിടിച്ചു. എറണാകുളം നെട്ടൂരിൽ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന കാറിനാണ് തീപിടിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ കായംകുളം ശഹീദാർ പള്ളിക്ക്…
Accident Fire Couple Car Accident
ആലപ്പുഴ: ( ) കായംകുളത്ത് നവദമ്പതികൾ സഞ്ചരിച്ച കാറിന് തീപിടിച്ചു. എറണാകുളം നെട്ടൂരിൽ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന കാറിനാണ് തീപിടിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ കായംകുളം ശഹീദാർ പള്ളിക്ക് സമീപമായിരുന്നു സംഭവം. തിങ്കളാഴ്ച വിവാഹിതരായ ദമ്പതികളാണ് വാഹനത്തിലുണ്ടായിരുന്നത്.
യാത്രയ്ക്കിടെ വാഹനത്തിൽ നിന്ന് തീ ഉയർന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ ഇടപെട്ട് തീ അണയ്ക്കാൻ ശ്രമിച്ചു. വിവരമറിയിച്ചതിനെ തുടർന്ന് കായംകുളത്തുനിന്ന് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു. നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. കാറിലുണ്ടായിരുന്ന നവദമ്പതികൾ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
English Summary:
A car carrying a newlywed couple caught fire near Shaheedar Mosque in Kayamkulam late Monday night. The incident occurred around 11 PM while the couple, who got married earlier that day, were traveling from Ernakulam to Kollam. Prompt intervention by local residents and the Kayamkulam Fire Force brought the fire under control, preventing a major tragedy. Both occupants escaped unhurt.
Accident Fire Couple Car Accident
Comments (0)