വിവാഹവാഗ്ദാനം നൽകി ക്രൂരത...! പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യൂട്യൂബറായ 'അമ്പിളി' പിടിയിൽ

Case Police Ambili തൃശൂർ: ( ) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രമുഖ യൂട്യൂബർ പോലീസിന്റെ പിടിയിലായി. 'അമ്പിളി' എന്ന് അറിയപ്പെടുന്ന കുമ്പളങ്ങാട് സ്വദേശി പള്ളിയത്ത് പറമ്പിൽ വിഘ്‌നേഷ്…


Case Police Ambili

തൃശൂർ: ( ) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രമുഖ യൂട്യൂബർ പോലീസിന്റെ പിടിയിലായി. 'അമ്പിളി' എന്ന് അറിയപ്പെടുന്ന കുമ്പളങ്ങാട് സ്വദേശി പള്ളിയത്ത് പറമ്പിൽ വിഘ്‌നേഷ് കൃഷ്ണ (24) ആണ് അറസ്റ്റിലായത്. വടക്കാഞ്ചേരി പോലീസാണ് പ്രതിയെ പിടികൂടിയത്.

സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ തമിഴ്‌നാട്ടിലെ സേലത്തുനിന്നാണ് പോലീസ് സംഘം സാഹസികമായി കസ്റ്റഡിയിലെടുത്തത്. വടക്കാഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ അനൂപിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മുമ്പും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ആളാണ് പ്രതിയെന്ന് പോലീസ് വ്യക്തമാക്കുന്നു. 2021-ലും പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ വിഘ്‌നേഷ് കൃഷ്ണയ്‌ക്കെതിരെ കേസെടുത്തിരുന്നു. അന്ന് ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു പരാതി. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തുനിന്നാണ് അന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.

അമ്പിളി എന്ന വിഘ്നേഷിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ഇൻസ്റ്റ​ഗ്രാമിലും വിഘ്നേഷിന് നിരവധി ഫോളേവേഴ്സുണ്ടായിരുന്നു.

English Summary:

The Vadakkencherry Police arrested a 24-year-old YouTuber named Vighnesh Krishna, also known as 'Ambili', from Kumbalangad, Thrissur, for sexually assaulting a minor girl and impregnating her. The accused was traced and apprehended from Salem in Tamil Nadu by an investigation team led by Inspector Anoop. Vighnesh, who was previously arrested in 2021 in a similar POCSO case involving another minor, has been remanded after being produced in court.

Case Police Ambili

Comments (0)