ജീവിതം പൊലിഞ്ഞത് നിസ്സാര തർക്കത്തിന്! ആലപ്പുഴയിൽ തൊഴിലാളികൾ തമ്മിലേറ്റുമുട്ടി ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

Workers Clash Case Crime ആലപ്പുഴ : ( ആറാട്ടുപുഴ കള്ളിക്കാട്ടിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പശ്ചിമ ബംഗാൾ മാൾഡ സ്വദേശിയായ മജർ (24) കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ തൃക്കുന്നപ്പുഴ പൊലീസ്…


Workers Clash Case Crime

ആലപ്പുഴ : ( ആറാട്ടുപുഴ കള്ളിക്കാട്ടിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ പശ്ചിമ ബംഗാൾ മാൾഡ സ്വദേശിയായ മജർ (24) കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

കസ്റ്റഡിയിലുള്ളവരുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലും അന്വേഷണവും പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലുണ്ടായ തർക്കമാണ് പിന്നീട് സംഘർഷത്തിലും കൊലപാതകത്തിലും കലാശിച്ചത്. സംഭവസ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

English Summary:

A person was killed in clash between migrant workers at Kallikkad, Arattupuzha, Alappuzha. Deceased is Majar (24), native of Malda, West Bengal. In connection with incident, three people were taken into custody by Thrikkunnapuzha police.

Workers Clash Case Crime

Comments (0)