ദേശീയപാത പണി പൂർത്തിയാക്കാതെ ടോൾ പിരിവ് അനുവദിക്കില്ല.യങ് ഡെമോക്രാറ്റ്സ്

വടകര: അഴിയൂർ മുതൽ വടകര കരിമ്പനപ്പാലം വരെയുള്ള ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നതിനിടയിൽ നിർമാണപ്രവർത്തനങ്ങൾ ഇനിയും പൂർത്തിയാകാത്ത സാഹചര്യത്തിൽ ടോൾ പിരിവ് ആരംഭിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് യങ് ഡെമോക്രാറ്റ്സ് വടകര…



വടകര: അഴിയൂർ മുതൽ വടകര കരിമ്പനപ്പാലം വരെയുള്ള ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നതിനിടയിൽ നിർമാണപ്രവർത്തനങ്ങൾ ഇനിയും പൂർത്തിയാകാത്ത സാഹചര്യത്തിൽ ടോൾ പിരിവ് ആരംഭിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് യങ് ഡെമോക്രാറ്റ്സ് വടകര അസംബ്ലി പ്രസിഡന്റ് മൻസൂദ് എരിക്കിൽ പറഞ്ഞു.
ദേശീയപാതയുടെ നിർമാണം പല ഭാഗങ്ങളിലും പൂർത്തിയാകാത്തതും സർവീസ് റോഡുകളുടെ പണി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതുമായ സാഹചര്യത്തിൽ ടോൾ പിരിവ് ആരംഭിക്കുന്നത് ജനങ്ങളോടുള്ള അനീതിയാണ്. യാത്രക്കാർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയ ശേഷമേ ടോൾ പിരിവ് അനുവദിക്കാവൂവെന്നും അദ്ദേഹം പറഞ്ഞു.
ടോൾ നൽകുന്ന യാത്രക്കാർക്ക് നിയമാനുസൃതമായി ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുകയും ദേശീയപാതയുടെയും അനുബന്ധ സർവീസ് റോഡുകളുടെയും നിർമാണം പൂർണമായി പൂർത്തിയാക്കുകയും വേണം. നിർമാണം പൂർത്തിയാക്കാതെ ജനങ്ങളെ ദുരിതത്തിലാക്കി പദ്ധതിയുടെ പേരിൽ പണം പിരിക്കാൻ അനുവദിക്കരുതെന്നും മൻസൂദ് എരിക്കിൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ജനങ്ങളുടെ യാത്രാസൗകര്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകിയാണ് ദേശീയപാത പദ്ധതി പൂർത്തിയാക്കേണ്ടത്. നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കിയതിന് ശേഷം മാത്രമേ ടോൾ പിരിവ് ആരംഭിക്കാവൂവെന്നും അദ്ദേഹം വ്യക്തമാക്കി.

Comments (0)