125 വർഷത്തെ പ്രൗഢിക്ക് വിട: വടകര മൂരാട് പഴയ റെയിൽവേ പാലം ഇനി ഓർമ്മ

​ വടകര: വടകര മൂരാട് പുഴയ്ക്ക് കുറുകെയുള്ള 125 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ പഴയ റെയിൽവേ പാലം ഓർമയിലേക്ക്. മലബാറിന്റെ റെയിൽവേ ഗതാഗത ചരിത്രത്തിൽ നിർണ്ണായക പങ്കുവഹിച്ച ഈ പാലം ഇനി ചരിത്രത്തിന്റെ ഭാഗമാകും.​ദേശീയപാത വികസനത്തിന്റെയും പുതിയ…


​ വടകര: വടകര മൂരാട് പുഴയ്ക്ക് കുറുകെയുള്ള 125 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ പഴയ റെയിൽവേ പാലം ഓർമയിലേക്ക്. മലബാറിന്റെ റെയിൽവേ ഗതാഗത ചരിത്രത്തിൽ നിർണ്ണായക പങ്കുവഹിച്ച ഈ പാലം ഇനി ചരിത്രത്തിന്റെ ഭാഗമാകും.​ദേശീയപാത വികസനത്തിന്റെയും പുതിയ പാളങ്ങളുടെ നിർമ്മാണത്തിന്റെയും ഭാഗമായാണ് വർഷങ്ങളുടെ പഴക്കമുള്ള ഇരുമ്പ് പാലം വഴിയുള്ള ട്രയിൻ ഗതാഗതം പുതിയ പാലത്തിലൂടെയാകും ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച ഈ പാലം നിർമ്മാണ ശൈലി കൊണ്ട് ശ്രദ്ധേയമായിരുന്നു. പുതിയ പാലം നിലവിൽ വന്നതോടെയാണ് പഴയ പാലം വഴിയുള്ള യാത്രക്ക് വിരാമമിടാൻ അധികൃതർ തീരുമാനിച്ചത്. ഇതോടെ ഉത്തര മലബാറിന്റെ റെയിൽവേ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു അധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്.

Comments (0)