കുരുടിമുക്കിൽ അപകടത്തിന് കാരണമായി ബസിന്റെ നിയമലംഘനം

കുരുടിമുക്കിൽ  അപകടത്തിന് കാരണമായി ബസിന്റെ നിയമലംഘനം

കുരുടിമുക്കിൽ റോഡ് മുറിച്ചു കടക്കവെ ട്രാവലർ ഇടിച്ച് യുവതിക്ക് ഗുരുതര പരിക്ക്; അപകടത്തിന് കാരണമായി ബസിന്റെ നിയമലംഘനം

കുരുടിമുക്ക് സെബ്രാ ലൈനിൽ നിയമം തെറ്റിച്ച് ബസ് നിർത്തിയിട്ടത് വൻ അപകടത്തിന് വഴിവെച്ചു. കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലർ ഇടിച്ച് പറമ്പത്ത് ഏലത്തിൽ അബ്ദുള്ളയുടെ മകൾക്ക് ഗുരുതരമായി പരിക്കേറ്റു.

ശനിയാഴ്ച രാവിലെ 9:16-ഓടെയാണ് സംഭവം. കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ നീക്കിവെച്ചിട്ടുള്ള സെബ്രാ ലൈനിലാണ് സ്വകാര്യ ബസ് നിയമവിരുദ്ധമായി നിർത്തിയിട്ടിരുന്നത്. റോഡ് മുറിച്ചുകടക്കുന്നവർക്ക് മുൻഗണന നൽകേണ്ട സെബ്രാ ലൈനിൽ ബസ് തടസ്സമായി നിർത്തിയതോടെ, മറുവശത്തുനിന്ന് വന്ന ട്രാവലർ റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവതിയുടെ ശ്രദ്ധയിൽപ്പെട്ടില്ല. ബസിന് മുന്നിലൂടെ നടന്നുനീങ്ങിയ യുവതിയെ തൊട്ടടുത്ത ട്രാക്കിലൂടെയെത്തിയ ട്രാവലർ ഇടിച്ചു വീഴ്ത്തുകയും കാലിലൂടെ മുൻചക്രം കയറിയിറങ്ങുകയുമായിരുന്നു.

സെബ്രാ ലൈനിൽ വാഹനം നിർത്താൻ പാടില്ലെന്ന ഗതാഗത നിയമം പൂർണ്ണമായും ലംഘിച്ച് ബസ് നിർത്തിയിട്ടതാണ് അപകടത്തിന്റെ പ്രധാന കാരണമായത്. അപകടം കണ്ടയുടൻ സമീപത്തുണ്ടായിരുന്ന നാട്ടുകാരും വ്യാപാരികളും ഓടിയെത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റി.

​സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യക്തമായി പുറത്തുവന്നിട്ടുണ്ട്.

Comments (0)