ഹാർബർ റോഡിൽ സ്കൂട്ടർ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്; കാൽനടയാത്രക്കാരന്റെ നില ഗുരുതരം

കൊയിലാണ്ടി: ഹാർബർ റോഡിൽ സ്കൂട്ടർ കാൽനടയാത്രക്കാരനെ ഇടിച്ചു. സ്കൂട്ടർയാത്രക്കാർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് രാത്രി 8.30ഓടെയായിരുന്നു അപകടം. ഹാർബർ റോഡിലൂടെ നടന്നുപോവുകയായിരുന്ന സി.പി. റഹീമിനെ സ്കൂട്ടർ ഇടിച്ച് റോഡിലേക്ക്…

കൊയിലാണ്ടി: ഹാർബർ റോഡിൽ സ്കൂട്ടർ കാൽനടയാത്രക്കാരനെ ഇടിച്ചു. സ്കൂട്ടർയാത്രക്കാർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.

ഇന്ന് രാത്രി 8.30ഓടെയായിരുന്നു അപകടം. ഹാർബർ റോഡിലൂടെ നടന്നുപോവുകയായിരുന്ന സി.പി. റഹീമിനെ സ്കൂട്ടർ ഇടിച്ച് റോഡിലേക്ക് വീഴ്ത്തുകയായിരുന്നു. അപകടത്തിൽ റഹീമിന്റെ ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റു.

സ്കൂട്ടർ യാത്രക്കാരായ ദിൽന, ഫദീയ എന്നിവർക്കും പരിക്കേറ്റു. പ്രദേശവാസികൾ ചേർന്ന് മൂവരെയും ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

The post ഹാർബർ റോഡിൽ സ്കൂട്ടർ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്; കാൽനടയാത്രക്കാരന്റെ നില ഗുരുതരം appeared first on.

Comments (0)