ഔദ്യോഗിക ബോർഡ് വെച്ച റേഞ്ച് റോവർ കാർ വിവാദത്തിൽ; വാഹനം ഉടമയ്ക്ക് തിരിച്ചുനൽകി മന്ത്രി കെ.എം. ഷാജി
കണ്ണൂർ: സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആഡംബര വാഹനത്തിൽ ഔദ്യോഗിക ബോർഡ് വച്ച് യാത്ര ചെയ്ത സംഭവം വിവാദമായതിന് പിന്നാലെ റേഞ്ച് റോവർ കാർ ഉടമയ്ക്ക് തിരിച്ചുനൽകി മന്ത്രി കെ.എം. ഷാജി. കെ.എം.സി.സി നേതാവായ യാക്കൂബിനാണ് മന്ത്രി വാഹനം തിരികെ…
കണ്ണൂർ: സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആഡംബര വാഹനത്തിൽ ഔദ്യോഗിക ബോർഡ് വച്ച് യാത്ര ചെയ്ത സംഭവം വിവാദമായതിന് പിന്നാലെ റേഞ്ച് റോവർ കാർ ഉടമയ്ക്ക് തിരിച്ചുനൽകി മന്ത്രി കെ.എം. ഷാജി. കെ.എം.സി.സി നേതാവായ യാക്കൂബിനാണ് മന്ത്രി വാഹനം തിരികെ നൽകിയത്.വിഷയത്തിൽ മന്ത്രി കെ.എം. ഷാജിക്കെതിരെ പ്രമുഖ സി.പി.എം നേതാക്കളും മുൻ മന്ത്രി കെ.ടി. ജലീൽ അടക്കമുള്ളവരും കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി വാഹനം തിരികെ നൽകാൻ തീരുമാനിച്ചത്. സ്വകാര്യ വ്യക്തിയുടെ കാർ ഉപയോഗിക്കുന്നത് സർക്കാരിന്റെ അനുമതിയില്ലാതെയാണെന്നായിരുന്നു പ്രധാന പ്രചാരണം. എന്നാൽ സുഹൃത്തിന്റെ വാഹനം ഉപയോഗിക്കുന്നതിന് സർക്കാരിൽ നിന്ന് ഒരു രൂപ പോലും കൈപ്പറ്റുന്നില്ലെന്നായിരുന്നു വിഷയത്തിൽ മന്ത്രിയുടെ പ്രതികരണം.സർക്കാർ അനുവദിച്ച ഔദ്യോഗിക ഇന്നോവ ക്രിസ്റ്റ കാറിന് പുറമെയാണ് മന്ത്രി ഈ ആഡംബര കാർ ഉപയോഗിച്ചിരുന്നത്. സൗജന്യമായി ലഭിച്ച വാഹനമാണെങ്കിൽ പോലും അതിൽ ഔദ്യോഗിക ചിഹ്നങ്ങൾ പതിപ്പിച്ച് യാത്ര ചെയ്യുന്നത് ധാർമ്മികമല്ലെന്നും മന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്നും കെ.ടി. ജലീൽ വിമർശിച്ചിരുന്നു.
Comments (0)