മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈ.എഫ്.ഐ ആക്രമണം: കണ്ണൂരിലും കാസർകോടും കരിങ്കൊടി പ്രതിഷേധം

കണ്ണൂർ: മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈ.എഫ്.ഐ പ്രവർത്തകരുടെ ആക്രമണം. കാസർകോടേക്കുള്ള യാത്രയ്ക്കിടെ കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് വെച്ചാണ് ആദ്യ ആക്രമണമുണ്ടായത്. പ്രതിഷേധക്കാർ വാഹനത്തിന് മേൽ കല്ലുകൊണ്ടും കൈ കൊണ്ടും ആഞ്ഞടിച്ചതിനെ…


കണ്ണൂർ: മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈ.എഫ്.ഐ പ്രവർത്തകരുടെ ആക്രമണം. കാസർകോടേക്കുള്ള യാത്രയ്ക്കിടെ കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് വെച്ചാണ് ആദ്യ ആക്രമണമുണ്ടായത്. പ്രതിഷേധക്കാർ വാഹനത്തിന് മേൽ കല്ലുകൊണ്ടും കൈ കൊണ്ടും ആഞ്ഞടിച്ചതിനെ തുടർന്ന് മന്ത്രി സഞ്ചരിച്ച വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു.തുടർന്ന് യാത്ര മുന്നോട്ട് പോകുന്നതിനിടെ പയ്യന്നൂരിൽ വെച്ചും മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണമുണ്ടായി. പയ്യന്നൂർ പിന്നിട്ടതിന് പിന്നാലെ മൂന്നാമതും വാഹനത്തിന് നേരെ പ്രതിഷേധക്കാർ പാഞ്ഞടുക്കുകയായിരുന്നു. കാസർഗോഡ് നീലേശ്വരത്ത് വെച്ചും മന്ത്രിക്കെതിരെ ഡിവൈ.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചു.തളി ക്ഷേത്രത്തിന് സമീപത്ത് വെച്ചും പാലസ് ഗ്രൗണ്ടിലും ഡിവൈ.എഫ്.ഐ പ്രവർത്തകർ കരിങ്കൊടിയുമായി പ്രതിഷേധവുമായെത്തി. തുടർച്ചയായ പ്രതിഷേധങ്ങളെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തതോടെ പോലീസ് ഇടപെട്ട് ഡിവൈ.എഫ്.ഐ പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

Comments (0)