ഒ ജെ ജനീഷിന്റെ വാഹനം തടഞ്ഞ് ആക്രമിച്ച കേസ്; ആറ് ഡിവൈഎഫ്ഐ പ്രവർത്തകർ റിമാൻഡിൽ

കണ്ണൂർ: തളിപ്പറമ്പ് കരിമ്പത്ത് മന്ത്രി ഒ ജെ ജനീഷിന്റെ വാഹനം തടഞ്ഞ് ആക്രമിച്ച കേസിൽ ആറ് പേർ റിമാൻഡിൽ. എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രവർത്തകരാണ് റിമാൻഡിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കരിമ്പം സർസയ്യിദ് കോളേജ് ജംഗ്ഷന് സമീപം സംസ്ഥാന…

കണ്ണൂർ: തളിപ്പറമ്പ് കരിമ്പത്ത് മന്ത്രി ഒ ജെ ജനീഷിന്റെ വാഹനം തടഞ്ഞ് ആക്രമിച്ച കേസിൽ ആറ് പേർ റിമാൻഡിൽ. എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രവർത്തകരാണ് റിമാൻഡിലായത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കരിമ്പം സർസയ്യിദ് കോളേജ് ജംഗ്ഷന് സമീപം സംസ്ഥാന പാതയിലായിരുന്നു സംഭവം. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ സൂ സഫാരി പാർക്ക് അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു മന്ത്രി.

മോറാഴ സെൻട്രലിലെ വാടി ഹൗസിൽ പ്രജീഷ് ബാബു (30), പാലകുളങ്ങര മൈലപ്പുറത്ത് വീട്ടിൽ കെ കെ അക്ഷയ് (30), മോറാഴയിലെ കെ എം അതുൽരാജ് (25), ബക്കളം കാനൂലിലെതിക്കൽ വീട്ടിൽ ടി സിദ്ധാർത്ഥ് (23), മഴൂർ പള്ളിവയലിലെ വെറ്റിലോട് വീട്ടിൽ ബിനിൽ കൃഷ്ണൻ (27), മോറാഴയിലെ കേളോത്ത് വീട്ടിൽ കെ രമിത്ത് (32) എന്നിവരാണ് റിമാൻഡിലായത്.

മന്ത്രി സഞ്ചരിച്ച KL-01-CB-8378 എന്ന ഔദ്യോഗിക വാഹനത്തിന്റെ മുൻഭാഗത്തുള്ള 2000 രൂപ വില വരുന്ന ഇന്ത്യൻ പതാകയുള്ള ഫ്ലാഗ് പോസ്റ്റ് ഒടിച്ചു നശിപ്പിച്ചെന്നും വാഹനത്തിന്റെ ബോണറ്റിലും സൈഡ് ഗ്ലാസുകളിലും അടിച്ച് കേടുപാട് വരുത്തിയെന്നുമാണ് കേസ്. പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. bb74

സംഭവത്തിൽ പയ്യന്നൂരിൽ 10 പേർക്കെതിരെ കൂടി കേസെടുത്തിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റൽ സംഘർഷത്തിന് പിന്നാലെയാണ് മന്ത്രിയുടെ വാഹനത്തിന് നേരെ പ്രതിഷേധം ഉണ്ടായത്.

Comments (0)