കത്രികയുമായി പിന്നിലൂടെ എത്തി ആക്രമണം; തിരൂരിൽ സി.ഐ.ടി.യു നേതാവിന് കുത്തേറ്റു, കോൺഗ്രസ് പ്രവർത്തകൻ പോലീസ് കസ്റ്റഡിയിൽ
CITU Leader Case Police മലപ്പുറം : ( ) തിരൂരിൽ സി.ഐ.ടി.യു ജില്ലാ ജോയിൻ സെക്രട്ടറിക്ക് കുത്തേറ്റു. ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ ജില്ലാ ജോയിൻ സെക്രട്ടറി രഞ്ജിത്തിന് കത്രിക കൊണ്ട് കുത്തേറ്റത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ…
CITU Leader Case Police
മലപ്പുറം : ( ) തിരൂരിൽ സി.ഐ.ടി.യു ജില്ലാ ജോയിൻ സെക്രട്ടറിക്ക് കുത്തേറ്റു. ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ ജില്ലാ ജോയിൻ സെക്രട്ടറി രഞ്ജിത്തിന് കത്രിക കൊണ്ട് കുത്തേറ്റത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ പച്ചാട്ടിരിയിൽ വച്ചാണ് സംഭവം നടന്നത്. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകനായ പച്ചാട്ടിരി സ്വദേശി പടാട്ടിൽ അശോകണെന്ന് രഞ്ജിത്ത് പറഞ്ഞു.
പച്ചാട്ടിരിയിലെ കടയിൽ നിൽക്കുകയായിരുന്ന രഞ്ജിത്തിന് നേരെ യാതൊരു പ്രകോപനവും ഇല്ലാതെ അശോകൻ ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. പിറകിലൂടെ വന്ന് കുത്തിയതിനെ തുടർന്ന് രഞ്ജിത്തിന്റെ ഇടതു കൈയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. ആക്രമണം തടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് രഞ്ജിത്തിന്റെ കൈവിരലുകൾക്കും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.
ആക്രമണത്തിനുശേഷം സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതി അശോകനെ നാട്ടുകാർ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തിരൂർ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ രഞ്ജിത്തിനെ ഉടൻ തന്നെ തിരൂർ ശിഹാബ് തങ്ങൾ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസിന്റെ നേതൃത്വത്തിൽ കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
English Summary:
CITU Auto Taxi Light Motor Workers Union district joint secretary Ranjith was stabbed at Pachattiri in Tirur on Thursday night around 8:30 PM. Congress worker Padatail Ashokan stabbed him using scissors without any provocation while Ranjith was standing near a shop. Ranjith sustained injuries on his left arm, fingers, and head while attempting to defend himself. Locals apprehended the fleeing accused and handed him over to the Tirur Police. Ranjith has been admitted to the Shihab Thangal Co-operative Hospital.
CITU Leader Case Police
Comments (0)